TRENDING:

'ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞുപോകും'; രജനീകാന്തിനെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി

Last Updated:

കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇങ്ങിനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും എന്നാണ് ശിവൻകുട്ടി പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരുവശത്ത് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ നിന്ന് വന്‍ കളക്ഷന്‍ നേടി കുതിക്കുകയാണ് രജനീകാന്തിന്റെ ജയിലര്‍. എന്നാൽ മറുവശത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ടുവണങ്ങിയതിന്റെ പേരിൽ രൂക്ഷ വിമർശനമാണ് താരം നേരിടുന്നത്. വൻ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ് ഈ സംഭവം. ഇതിനു പിന്നാലെ സൂപ്പർതാരത്തിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്ത് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോൾ രജനീകാന്തിനെ പരിഹസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി.
advertisement

കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്… എന്നാല്‍ ഇങ്ങിനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും- എന്നാണ് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ജയിലര്‍, ഹുകും എന്നീ ഹാഷ്ടാ​ഗുകൾക്കൊപ്പമാണ് പോസ്റ്റ്. നിരവധി പേരാണ് രജനിയുടെ പ്രവർത്തി മോശമായിപ്പോയി എന്ന് പറഞ്ഞ് കമന്റ ഇട്ടിരിക്കുന്നത്.

Also read-ജെയ്ക്ക് സി തോമസ് യാക്കോബായ സഭാ നേതൃത്വത്തെ സന്ദർശിച്ചു; സഭയെ സഹായിച്ചവരെ തിരിച്ച് സഹായിക്കുമെന്ന് ഉറപ്പ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലഖ്നൗവിലെ ഔദ്യോഗിക വസതിയിലെത്തിയാണ് രജനി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടത്. കാറില്‍ നിന്ന് നേരെയിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ടുവണങ്ങിയാണ് തന്‍റെ ആദരവ് പ്രകടിപ്പിച്ചത്

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞുപോകും'; രജനീകാന്തിനെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി
Open in App
Home
Video
Impact Shorts
Web Stories