ജെയ്ക്ക് സി തോമസ് യാക്കോബായ സഭാ നേതൃത്വത്തെ സന്ദർശിച്ചു; സഭയെ സഹായിച്ചവരെ തിരിച്ച് സഹായിക്കുമെന്ന് ഉറപ്പ്
- Published by:Naseeba TC
- news18-malayalam
Last Updated:
പുത്തൻകുരിശ് പാത്രിയാർക്കീസ് ആസ്ഥാനത്ത് ശ്രേഷ്ഠ ബസേലിയോസ് പ്രഥമൻ കാതോലിക്കയെയും ഇരുവരും സന്ദർശിച്ചിരുന്നു
കൊച്ചി: യാക്കോബായ സഭാ നേതൃത്വത്തെ സന്ദർശിച്ച് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി. തോമസ്. മന്ത്രി വി എൻ വാസവനും ഒപ്പമുണ്ടായിരുന്നു. പല കാര്യങ്ങളിലും സർക്കാർ സഭയ്ക്കൊപ്പം നിന്നിട്ടുണ്ടെന്നും സഭയെ സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്നും യാക്കോബായ സഭ നേതൃത്വം വ്യക്തമാക്കി.
മതമേലധക്ഷന്മാരെയും സാമൂഹിക നേതാക്കളെയും സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി വി എൻ വാസവനും ജെയ്ക്ക് സി തോമസും യാക്കോബായ സഭ നേതൃത്വത്തെ കണ്ടത്. പുതുപ്പള്ളിയിൽ യാക്കോബായ സഭയ്ക്ക് നിർണായക സ്വാധീനമുണ്ട്. യാക്കോബായ കൊച്ചി ഭദ്രാസന ആസ്ഥാനം സന്ദർശിച്ച ഇരുവരും മെത്രാപ്പൊലീത്ത ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയസുമായി കൂടിക്കാഴ്ച്ച നടത്തി. സഭയ്ക്ക് നീതി ഉറപ്പാക്കുന്നതിൽ സർക്കാർ മികച്ച പരിഗണന നൽകുന്നുണ്ടെന്നു ജോസഫ് മാർ ഗ്രിഗോറിയസ് പറഞ്ഞു.
Also Read- പുതുപ്പള്ളിയിൽ ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥി
പുത്തൻകുരിശ് പാത്രിയാർക്കീസ് ആസ്ഥാനത്ത് ശ്രേഷ്ഠ ബസേലിയോസ് പ്രഥമൻ കാതോലിക്കയെയും ഇരുവരും സന്ദർശിച്ചിരുന്നു. പുതുപ്പള്ളിയിൽ എല്ലാ വിഭാഗങ്ങളുടെയും വോട്ട് നേടാൻ കഴിയുമെന്ന് മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും കൂട്ടുകെട്ടുണ്ടാക്കിയതായി അദ്ദേഹം ആരോപിച്ചു.
advertisement
യാക്കോബായ ഓർത്തഡോക്സ് സഭകൾക്ക് നിർണായക സ്വാധീനമാണ് മണ്ഡലത്തിലുള്ളത്. സഭാ തർക്കം തെരഞ്ഞെടുപ്പിന്റെ ഭാഗമല്ലെന്ന് പറയുന്നുണ്ടെങ്കിൽ കൂടിയും സ്വാഭാവികമായും ഈ വിഷയം വരും ദിവസങ്ങളിൽ ഉയർന്നു വന്നേക്കാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 14, 2023 4:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജെയ്ക്ക് സി തോമസ് യാക്കോബായ സഭാ നേതൃത്വത്തെ സന്ദർശിച്ചു; സഭയെ സഹായിച്ചവരെ തിരിച്ച് സഹായിക്കുമെന്ന് ഉറപ്പ്