ഈ സംഭവത്തെയാണ് മന്ത്രി പരിഹസിച്ചത്. നേമത്ത് നിന്നാണ് പോക്കറ്റടി സംഘം യാത്രയിൽ കടന്നു കൂടിയതെന്ന് പൊലീസ് പറയുന്നു.തിരുവനന്തപുരം സിറ്റി പോലീസാണ് സംഘത്തെ തിരിച്ചറിഞ്ഞത്. സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.
advertisement
അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തിരുവനന്തപുരം ജില്ലയിലെ രണ്ടാം ദിനത്തിലെ പര്യടനത്തിലും ആവേശകരമായ സ്വീകരണം. രാവിലെ നേമത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. രക്തസാക്ഷി മണ്ഡപത്തിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി.
നേമത്തു നിന്നാണ് രണ്ടാം ദിന പര്യടനം ആരംഭിച്ചത്. പാളയത്ത് രാഹുൽ ഗാന്ധി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.വഴിയിലുടനീളം കോൺഗ്രസ് പ്രവർത്തകരും പോഷക സംഘടനകളും യാത്രയെ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 12, 2022 7:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യാത്രക്കാരുടെ ശ്രദ്ധയ്ക്ക് പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക'; ട്രോളി മന്ത്രി വി.ശിവൻകുട്ടി
