തിരൂർ മാങ്ങാട്ടിരി സ്വദേശിയാണ്. ബുധനാഴ്ച വൈകിട്ട് 5.15 ഓടെ ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് വീട്ടിലെത്താൻ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. എട്ടു മണിയോടെ വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്നും പൊലീസും എക്സൈസുമൊത്ത് പരിശോധനയുള്ളതിനാൽ വീട്ടിലെത്താൻ വൈകുമെന്നും മെസേജ് അയച്ചു.
ALSO READ: തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാതായിട്ട് 24 മണിക്കൂർ; റെയ്ഡിലെന്ന് അവസാന മറുപടി; ഫോൺ ഓഫ് ചെയ്ത നിലയിൽ
പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണിൽ കിട്ടിയില്ല. ഇതോടെ ബുധനാഴ്ച രാത്രി 11 മണിയോടെ കുടുംബം അന്വേഷണം ആരംഭിക്കുകയായിരുന്നു. കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കവേയാണ് വീട്ടിൽ തിരിച്ചെത്തിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
Nov 09, 2024 8:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നാട് വിട്ടത് മാനസിക പ്രയാസംമൂലം'; കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ തിരിച്ചെത്തി
