തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാതായിട്ട് 24 മണിക്കൂർ; റെയ്ഡിലെന്ന് അവസാന മറുപടി; ഫോൺ ഓഫ് ചെയ്ത നിലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
വളാഞ്ചേരി ഭാഗത്താണെന്നും പൊലീസും എക്സൈസുമൊത്ത് പരിശോധനയുള്ളതിനാൽ വീട്ടിലെത്താൻ വൈകുമെന്നും മെസേജ് അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണിൽ കിട്ടിയില്ല
മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി ബി ചാലിബിനെയാണ് കാണാതായത്. തിരൂർ മാങ്ങാട്ടിരി സ്വദേശിയാണ്. ബുധനാഴ്ച വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് വീട്ടിലെത്താൻ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു.
എട്ടു മണിയോടെ വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്നും പൊലീസും എക്സൈസുമൊത്ത് പരിശോധനയുള്ളതിനാൽ വീട്ടിലെത്താൻ വൈകുമെന്നും മെസേജ് അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണിൽ കിട്ടിയില്ല. ഇതോടെ ബുധനാഴ്ച രാത്രി 11 മണിയോടെ കുടുംബം അന്വേഷണം ആരംഭിക്കുകയായിരുന്നു.
കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പൊലീസിൽ പരാതി നൽകി. ഇതിനിടെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. ഇന്നു രാവിലെ 6.55 ന് ഫോൺ വീണ്ടും ഓണായെങ്കിലും വൈകാതെ വീണ്ടും ഓഫായി. ഈ സമയം ഫോണിന്റെ ലൊക്കേഷൻ കോഴിക്കോടാണ് കാണിച്ചതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
advertisement
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ ചാനിബ് പറഞ്ഞതനുസരിച്ച് തലേദിവസം രാത്രി പൊലീസും എക്‌സൈസും ചേർന്നുള്ള പരിശോധന നടന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tirur,Malappuram,Kerala
First Published :
November 07, 2024 9:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാതായിട്ട് 24 മണിക്കൂർ; റെയ്ഡിലെന്ന് അവസാന മറുപടി; ഫോൺ ഓഫ് ചെയ്ത നിലയിൽ


