TRENDING:

‘ബില്ലിൽ ഒപ്പിടുകേലാത്ത നാറി’: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എം എം മണി

Last Updated:

ന​മ്മു​ടെ ഖ​ജ​നാ​വാ​ണ് ഈ ​നാ​റി​യെ​യെ​ല്ലാം പേ​റു​ന്ന​ത്. എ​ന്നി​ട്ടാ​ണ് ക​ച്ച​വ​ട​ക്കാ​ർ അ​യാ​ളെ വി​ളി​ച്ച് സ്വീ​ക​ര​ണം കൊ​ടു​ക്കു​ന്ന​തെന്നും മണി പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടുത്ത ഭാഷയിൽ വിമർശിച്ച് എം.എം.മണി എംഎൽഎ. രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​ന്​ മു​ന്നോ​ടി​യാ​യി എ​ൽ.​ഡി.​എ​ഫ് ക​ട്ട​പ്പ​ന മ​ണ്ഡ​ലം മു​നി​സി​പ്പ​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്യ്തു സംസാരിക്കുന്നതിനിടെയിലായിരുന്നു മണിയുടെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം.
advertisement

എം.​എം. മ​ണി പ്ര​സം​ഗി​ച്ച​തി​ങ്ങ​നെ: ‘‘ഭൂ​നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​ൽ ഒ​പ്പി​ടാ​ത്ത നാ​റി​യെ ക​ച്ച​വ​ട​ക്കാ​ർ ഇ​ടു​ക്കി​യി​ലേ​ക്ക് ക്ഷ​ണി​ച്ച് പൊ​ന്നു​കൊ​ണ്ട് പു​ളി​ശ്ശേ​രി വെ​ക്കു​ക എ​ന്നാ​ൽ ശു​ദ്ധ മ​ര്യാ​ദ​കേ​ടാ​ണെ​ന്നാ​ണ്​ ​എ​ന്‍റെ അ​ഭി​പ്രാ​യം. ക​ച്ച​വ​ട​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​മ​ല്ലേ. ഭൂ​പ്ര​ശ്‌​നം വ്യാ​പാ​രി​ക​ളെ​യും ബാ​ധി​ക്കു​ന്ന​ത​ല്ലേ. ഒ​പ്പി​ടാ​തി​രി​ക്കു​ന്ന​ത് അ​ങ്ങേ​യ​റ്റം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്. അ​യാ​ളെ എ​ന്തി​നാ ഇ​ങ്ങോ​ട്ട് ക്ഷ​ണി​ക്കു​ന്ന​ത്. ന​മു​ക്കി​ട്ട് പ​ണി​തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഗ​വ​ർ​ണ​ർ.

Also read-'മുഖ്യമന്ത്രി സൂര്യനെപ്പോലെ, അടുത്തു പോയാൽ അന്വേഷണ ഏജന്‍സികള്‍ കരിഞ്ഞു പോകും'; എം.വി ഗോവിന്ദന്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അ​യാ​ളെ പി​ടി​ച്ച് ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് വി​രു​ന്നൂ​ട്ടു​​ന്ന​ത്​ ​ശ​രി​യ​ല്ല. വ​ല്ല​യി​ട​ത്തും കി​ട​ക്കു​ന്ന വാ​യി​നോ​ക്കി​യെ​യാ​ണ്​ ഗ​വ​ർ​ണ​റാ​യി വെ​ക്കു​ന്ന​ത്. അ​തി​ൽ മാ​ന്യ​ന്മാ​രു​മു​ണ്ടെ​ന്ന​ത്​ ശ​രി​​ത​ന്നെ. കേ​ര​ള​ത്തി​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ൾ കേ​ന്ദ്രം ത​ക​ർ​ക്കു​ക​യാ​ണ്. അ​തി​ന് കൂ​ട്ടു​പി​ടി​ക്കു​ന്ന ഗ​വ​ർ​ണ​ർ​ക്ക് ചെ​ല​വി​ന്​ കൊ​ടു​ക്കു​ന്ന​ത് ന​രേ​ന്ദ്ര മോ​ദി​യ​ല്ല; ന​മ്മു​ടെ ഖ​ജ​നാ​വാ​ണ് ഈ ​നാ​റി​യെ​യെ​ല്ലാം പേ​റു​ന്ന​ത്. എ​ന്നി​ട്ടാ​ണ് ക​ച്ച​വ​ട​ക്കാ​ർ അ​യാ​ളെ വി​ളി​ച്ച് സ്വീ​ക​ര​ണം കൊ​ടു​ക്കു​ന്ന​ത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ബില്ലിൽ ഒപ്പിടുകേലാത്ത നാറി’: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എം എം മണി
Open in App
Home
Video
Impact Shorts
Web Stories