'മുഖ്യമന്ത്രി സൂര്യനെപ്പോലെ, അടുത്തു പോയാൽ അന്വേഷണ ഏജന്‍സികള്‍ കരിഞ്ഞു പോകും'; എം.വി ഗോവിന്ദന്‍
- Published by:Arun krishna
- news18-malayalam
Last Updated:
‘ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വർണ കള്ളക്കടത്ത് നടന്നതെന്ന് അറിയാം’ എന്ന പ്രധാനമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു എം.വി.ഗോവിന്ദന്‍.
സ്വര്‍ണക്കടത്ത് കേസ് അന്വേണത്തില്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയുമാണ് മറുപടി പറയേണ്ടെതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ ബിജെപി മഹിളാ സമ്മേളനത്തിനിടെ ‘ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വർണ കള്ളക്കടത്ത് നടന്നതെന്ന് അറിയാം’ എന്ന പ്രധാനമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു എം.വി.ഗോവിന്ദന്‍.
' കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആറോ ഏഴോ ഏജന്‍സികള്‍ ചേര്‍ന്ന് കുത്തിക്കലക്കിയിട്ട് മുഖ്യമന്ത്രിയിലേക്ക് എത്താന്‍ ഒരുവഴിയും ഉണ്ടായിരുന്നില്ല. പരിശുദ്ധമായ രാഷ്ട്രീയത്തിന്റെ കറപുരളാത്ത കൈയുടെ ഉടമയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. അതുകൊണ്ടാണ് അന്വേഷ ഏജന്‍സികള്‍ എത്താത്തത്. അല്ലാതെ ബിജെപിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. ആഗ്രഹിച്ചാലും സൂര്യനെപ്പോലെ എത്താനാവത്ത അത്രയും ദൂരത്തിലാണ്, കരിഞ്ഞുപോകും. ഏതെങ്കിലും ഒത്തുതീര്‍പ്പുകള്‍ നടത്തുന്ന പാര്‍ട്ടിയല്ല സിപിഎമ്മും ഇടത് മുന്നണിയും', എം.വി.ഗോവിന്ദന്‍ പറഞ്ഞു.
advertisement
Also Read - 'പിണറായി വിജയന്... നാടിന്റെ അജയന്' സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'കേരള സിഎം' വീഡിയോ ഗാനം
വിമാനത്താവളം കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് നടക്കുന്നത്. അതു കൈകാര്യം ചെയ്യേണ്ടത് സംസ്ഥാനമല്ല. പൂർണമായും കേന്ദ്ര ഏജൻസികളാണ്. വിമാനത്താവളം അവരുടെ നിയന്ത്രണത്തിലാണ്. സ്വർണക്കടത്തിലെ പ്രതികളെ വിദേശത്തുനിന്നു കൊണ്ടുവന്നു കേസ് അന്വേഷിക്കാൻ കഴിഞ്ഞില്ല. കേരള പോലീസല്ല ആ പ്രതികളെ പിടിക്കേണ്ടത്. ഇതെല്ലാം മറച്ചുവച്ച് ആളെ പറ്റിക്കാൻ പൈങ്കിളി രീതിയിൽ വർത്തമാനം പറയുകയാണ്. എന്തുകൊണ്ടാണ് ഇത്രയും നാളായിട്ടും സ്വർണക്കടത്ത് കേസ് തെളിയിക്കാൻ കഴിയാത്തത് എന്നു കേന്ദ്രം പറയുന്നില്ലെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 05, 2024 7:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രി സൂര്യനെപ്പോലെ, അടുത്തു പോയാൽ അന്വേഷണ ഏജന്‍സികള്‍ കരിഞ്ഞു പോകും'; എം.വി ഗോവിന്ദന്‍