TRENDING:

26 മണിക്കൂർ; ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡിനു ശേഷം ഇഡി സംഘം മടങ്ങി; മനുഷ്യാവകാശലംഘനം അടക്കം പരാതിയുമായി കുടുബം

Last Updated:

മാനസിക പീഡനം അടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണിവർ. ഇതിന് പുറമെ മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഇരുപത്തിയാറു മണിക്കൂറോളം നീണ്ട റെയ്ഡിനൊടുവിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് സംഘം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും മടങ്ങി. മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസ് അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇഡി സംഘം ബിനീഷിന്‍റെ മരുതംകുഴി കൂട്ടാംവിളയിലുള്ള വീട്ടിൽ റെയ്ഡിനെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയോടെ ആരംഭിച്ച പരിശോധന ഇന്നാണ് അവസാനിച്ചത്.
advertisement

റെയ്ഡിനിടെ കണ്ടെത്തിയ ഒരു ക്രെഡിറ്റ് കാർഡ് സംബന്ധിച്ച മഹസറിൽ ഒപ്പുവയ്ക്കില്ലെന്ന് ബിനീഷിന്‍റെ ഭാര്യ റിനീറ്റ നിലപാട് സ്വീകരിച്ചതോടെയാണ് റെയ്ഡ് നീണ്ടത്. അനൂപ് മുഹമ്മദിന്‍റെ പേരിലുള്ള ആ കാർഡ് ഇഡി സംഘം തന്നെയാണ് അവിടെ കൊണ്ടു വച്ചതെന്നാണ് റിനീറ്റയുടെ ആരോപണം. വീട്ടിലെ താഴെത്തെ ഒരു മുറിയിൽ മാത്രമാണ് സംഘം പരിശോധന നടത്തിയത്. ഇതിനകത്തെ ഡ്രോയറിൽ നിന്ന് കാർഡ് ലഭിച്ചു എന്നാണ് അറിയിച്ചത്. വായിച്ചു നോക്കിയപ്പോൾ അനൂപ് മുഹമ്മദിന്‍റെ പേരിലുള്ള കാർഡാണെന്ന് മനസിലായി. അത് അവിടെ നിന്നും ലഭിച്ചതല്ലെന്നും മഹസറിൽ ഒപ്പു വയ്ക്കാൻ തയ്യാറാകില്ലെന്നും ഇതോടെ അറിയിച്ചു എന്നാണ് റിനീറ്റ പറയുന്നത്.

advertisement

ഇഡി സംഘം മാനസികമായി പീഡിപ്പിച്ചു എന്നും  ഭീഷണിപ്പെടുത്തിയെന്നും ഇവർ ആരോപിക്കുന്നുണ്ട്. ഒപ്പിടാതെ ഇവിടെ നിന്നും മടങ്ങില്ലെന്നും ബിനീഷ് ശനിയാഴ്ച മടങ്ങിവരണമെങ്കിൽ ഒപ്പിടണം എന്നുമാണ് അവർ പറഞ്ഞതെന്നും റിനീറ്റ പിന്നീട് മാധ്യമങ്ങളോട് അറിയിച്ചു. ബിനീഷിന്‍റെ ഭാര്യാമാതാവിന്‍റെ ഫോണ്‍ ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം പരിശോധനയ്ക്കിടെ ബിനീഷിന്‍റെ രണ്ടരവയസുള്ള കുട്ടിയെ അടക്കം മുറിയിൽ പൂട്ടിയിട്ടെന്ന് ആരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്. മാനസിക പീഡനം അടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണിവർ. ഇതിന് പുറമെ മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

advertisement

You may also like:US Election 2020 Results | ജോർജിയ പിടിക്കാൻ ഇഞ്ചോടിഞ്ച് പോരാട്ടം; വിജയത്തിന് ആറ് ഇലക്ട്രൽ വോട്ട് അകലെ ജോ ബിഡൻ [NEWS]'പഠിക്കാനായി എത്തി ഇറച്ചിവെട്ട് ജോലി ചെയ്യുന്ന എഞ്ചിനിയർ'; വിദേശത്ത് ഉപരിപഠനത്തിനായി പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ [NEWS] അവയവക്കച്ചവടത്തിന് തടയിടൽ; അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി' കേന്ദ്ര പദ്ധതിയായ 'സോട്ടോ'യിൽ ലയിപ്പിക്കും [NEWS]

advertisement

പരിശോധന നടക്കുന്നതിനിടെ വീടിന് പുറത്തെത്തിയ ബിനീഷിന്‍റെ ബന്ധുക്കളെ തടഞ്ഞതും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഭക്ഷണവും വസ്ത്രവുമായെത്തിയ ബന്ധുക്കളെ സിആര്‍പിഎഫ് അകത്തേക്ക് കടത്തിവിട്ടാതെ തടയുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ഭക്ഷണം ഇവർ അകത്തെത്തിച്ചു. ഇതിനിടെ ബിനീഷിന്റെ കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍ വെച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി.

എന്നാല്‍ ബാലാവകാശ കമ്മീഷനെ അകത്തേക്ക് കടത്തിവിടാനാവില്ലെന്ന് ഇഡി അംഗങ്ങള്‍ നിലപാടെടുത്തു. കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്നാണ് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞത്.

advertisement

പിന്നാലെ ബന്ധുക്കള്‍ കുഞ്ഞിനെ പുറത്തുവിടണം എന്ന് ആവശ്യപ്പെട്ട് ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാലാവകാശ കമ്മീഷന്‍ രേഖാമൂലം ഇഡിയോട് കുട്ടിയെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ ബിനീഷിന്‍റെ ഭാര്യയെയും കുഞ്ഞിനെയും വീടിന് പുറത്തേക്ക് വിടുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
26 മണിക്കൂർ; ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡിനു ശേഷം ഇഡി സംഘം മടങ്ങി; മനുഷ്യാവകാശലംഘനം അടക്കം പരാതിയുമായി കുടുബം
Open in App
Home
Video
Impact Shorts
Web Stories