അവയവക്കച്ചവടത്തിന് തടയിടൽ; അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി' കേന്ദ്ര പദ്ധതിയായ 'സോട്ടോ'യിൽ ലയിപ്പിക്കും

Last Updated:

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നാഷണൽ ഓർഗൻ ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാമിന് (NOTTO) കീഴിൽ സംസ്ഥാനങ്ങളിൽ "സോട്ടോ" രൂപീകരിക്കാൻ കേന്ദ്രം നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് അവയവ കച്ചവടം നടക്കുന്നുവെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് വേഗത്തിലുള്ള തീരുമാനം.

തിരുവനന്തപുരം: അവയദാനത്തിനുള്ള 'മൃതസഞ്ജീവനി' പദ്ധതി കേന്ദ്ര പദ്ധതിയായ സോട്ടോ (State Organ and Tissue Transplant Organisation-SOTTO)യിൽ ലയിപ്പിക്കും. ഇത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാൻ സമിതിയെ ചുമതലപ്പെടുത്താന്‍ ഉന്നതതലയോഗം തീരുമാനിച്ചു. ഇതോടെ ജീവിച്ചിരിക്കെയുള്ളതും, മരണാനന്തരമുള്ളതുമായ അവയവദാനം ഒരു കുടക്കീഴിലാകും.
കേന്ദ്ര പദ്ധതിയായ "സോട്ടോ" അഥവാ സംസ്ഥാന ‌അവയവ, ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിലൂടെയുള്ള അവയവ മാറ്റത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരീക്ഷണവും മേൽനോട്ടവും കൂടുതൽ കാര്യക്ഷമമാകും.  ഈ ലക്ഷ്യത്തിനായി സംസ്ഥാനത്തിന്റെ അവയവദാന പദ്ധതിയായ മൃതസ‍‍ഞ്ജീവനി സോട്ടോയിൽ  ലയിപ്പിക്കാൻ ആരോഗ്യസെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിൽ ധാരണയായി.
You may also like:US Elections 2020 | വിസ്കോൻസിനിലും മിഷിഗണിലും വിജയം; ജോ ബിഡൻ നിർണായക ഭൂരിപക്ഷത്തിലേക്ക്; ട്രംപ് നിയമയുദ്ധത്തിന് [NEWS]കരാർ അവസാനിച്ചാൽ സ്പോൺസറുടെ അനുമതിയില്ലാതെ ജോലി കണ്ടെത്താം; തൊഴിൽ നിയമം പരിഷ്ക്കരിച്ച് സൗദി [NEWS] കട്ടപ്പുറത്തായ KSRTC ബസുകൾ ഇനി ഭക്ഷണശാലകൾ ആകും; മിൽമയ്ക്ക് പിന്നാലെ കുടുംബശ്രീ [NEWS]
മൃതസ‍‍ഞ്ജീവനിയിലൂടെ മസ്തിഷ്ക മരണാനന്തര അവയവദാനമാണ് നടത്തിയിരുന്നത്. സോട്ടോയിലൂടെ ഇതിന് പുറമേ ജീവിച്ചിരിക്കുന്നവർ തമ്മിലുള്ള അവയവമാറ്റവും സർക്കാർ ഏകോപിപ്പിക്കും. അവയവമാറ്റ കേന്ദ്രങ്ങൾ, ആശുപത്രികൾ, ടിഷ്യു ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്ന് ദേശീയ രജിസ്ട്രിയിലേക്ക് അവയവമാറ്റ ശസ്ത്രക്രിയാ വിവരങ്ങൾ ശേഖരിക്കും. സ്വീകർത്താക്കളുടെ പട്ടികയുണ്ടാക്കും. ഇവയിൽ കൃത്യമായ മേൽ നോട്ടം വഹിച്ച് അവയവ കച്ചവടമുൾപ്പെടെ തടയുകയാണ് ലക്ഷ്യം.
advertisement
സോട്ടോയെ സൊസൈറ്റിയാക്കി മാറ്റാനാണ് തീരുമാനം. ഇത് സംബന്ധിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കാൻ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും. മൃതസ‍‍ഞ്ജീവനി പദ്ധതിയുടെ ചുമതലയുള്ള കേരള നെറ്റ് വർക്ക് ഫോർ ഓർഗൻ ‍ഷെയറിങ്ങിനെ സൊസൈറ്റിയാക്കി മാറ്റാൻ നേരത്തെ ശുപാർശയുണ്ടായിരുന്നു.   സൊസൈറ്റിയായാൽ അവയവ ദാതാക്കൾക്ക്  ചികിത്സാസഹായം ഉൾപ്പെടെ നൽകുന്ന നടപടികളും സാധ്യമാകും.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നാഷണൽ ഓർഗൻ ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാമിന് (NOTTO) കീഴിൽ സംസ്ഥാനങ്ങളിൽ "സോട്ടോ" രൂപീകരിക്കാൻ കേന്ദ്രം നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് അവയവ കച്ചവടം നടക്കുന്നുവെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് വേഗത്തിലുള്ള തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അവയവക്കച്ചവടത്തിന് തടയിടൽ; അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി' കേന്ദ്ര പദ്ധതിയായ 'സോട്ടോ'യിൽ ലയിപ്പിക്കും
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement