സംഭവ ദിവസം രാത്രി ഗുരുനാഥൻമൺ ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ ചിറ്റാറിലെത്തി ജനറൽ ഡയറി കൊണ്ടു പോയി. രേഖകൾ തിരുത്തിയ ശേഷം പുലർച്ച ഇവർ തന്നെ ഡയറി തിരിച്ചെത്തിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
ഇതോടെ കുടപ്പന സ്വദേശി മത്തായിയുടെ ദുരൂഹ മരണത്തിൽ വനം ഉദ്യോഗസ്ഥരുടെ കുരുക്ക് കൂടുതൽ മുറുകി. സംഭവത്തിൽ വനം ജീവനക്കാർ പ്രതികളാകും. വനംവകുപ്പ് നടത്തിയത് പരിധിവിട്ട നടപടികളാണെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.
TRENDING:രണ്ടു ദിവസത്തിനകം കേരളത്തിൽ കനത്ത മഴ; കഴിഞ്ഞ രണ്ടു വര്‍ഷം കൃത്യമായി പ്രവചിച്ച തമിഴ്നാട് വെതർമാൻ പറയുന്നു[NEWS]മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; നീതി ലഭിക്കുമോ എന്ന് കുടുംബത്തിന് ആശങ്ക[NEWS]Sushant Singh Rajput | മരണത്തിന് തൊട്ടുമുമ്പ് സുശാന്ത് ഗൂഗിളിൽ സെർച്ച് ചെയ്ത മൂന്ന് കാര്യങ്ങൾ[PHOTO]
advertisement
ആരോപണ വിധേയരായ ആറ് വനപാലകർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ക്രൈം ബ്രാഞ്ച് നിയമോപദേശവും തേടിയിട്ടുണ്ട്.
നിരീക്ഷണ ക്യാമറ നശിപ്പിച്ചെന്നാരോപിച്ചാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മത്തായിയെ പിടികൂടിയത്. ഇയാളെ പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.