മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; നീതി ലഭിക്കുമോ എന്ന് കുടുംബത്തിന് ആശങ്ക

Last Updated:

കെ എം ബഷീർ കൊല്ലപ്പെട്ടു ഒരു വർഷം ആകുമ്പൊഴും കേസിലെ നടപടികൾ ഇഴയുകയാണ്.

മലപ്പുറം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച വാഹനം ഇടിച്ചു മാധ്യമ പ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട് ഇന്നേക്ക് ഒരു വർഷം. വിചാരണ പോലും ഇതുവരെ തുടങ്ങാത്ത സാഹചര്യത്തിൽ കെ എം ബഷീറിന് നീതി ലഭിക്കും എന്ന് ഉറപ്പില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം ആശങ്കപ്പെടുന്നു.
കെ എം ബഷീർ കൊല്ലപ്പെട്ടു ഒരു വർഷം ആകുമ്പൊഴും കേസിലെ നടപടികൾ ഇഴയുകയാണ്. കേസ് നീണ്ടുപോകുന്നു, വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. നിർണായകമായ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടില്ലെന്നും അബ്ദുല് റഹ്മാൻ  പറഞ്ഞു.
" അപകട സമയത്ത് നഷ്ടമായ ബഷീറിന്റെ സ്മാർട്ട് ഫോണും , മ്യുസിയം മേഖലയിലെ റോഡിലെ അപകടം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും പ്രധാനമാണ്. അത് ഇതുവരെയും ലഭിച്ചിട്ടില്ല". ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്ത് കേസിനെ ബാധിക്കും. ഐഎഎസ് ലോബിയുടെ ഇടപെടലിന് സർക്കാർ വഴങ്ങി. അദ്ദേഹം പറയുന്നു.
advertisement
" ശ്രീറാമിനെ സംരക്ഷിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. ശ്രീറാമിന് വേണ്ടി ഐഎഎസ് ലോബിയുടെ ഇടപെടൽ ശക്തമാണ്". അദ്ദേഹത്തിന് എതിരെ മൊഴി നൽകിയവരെ സ്വാധീനിക്കാൻ ആരോഗ്യവകുപ്പിലെ പദവി വഴി ശ്രീറാമിന് സാധിച്ചേക്കും എന്ന് ആശങ്ക ഉണ്ട്.
advertisement
തുടക്കം മുതൽ കേസിലെ നടപടികൾ വൈകുന്നുണ്ട്." ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ നീതി കിട്ടും എന്ന് ഉറപ്പില്ല. പക്ഷേ നീതി നേടും വരെ പോരാട്ടം തുടരുക തന്നെ ചെയ്യും. " അദ്ദേഹം പറഞ്ഞു.
കെ എം ബഷീറിന്റെ ഭാര്യ ജസീലക്ക് മലയാളം സർവകലാശാലയിൽ ജോലി ലഭിച്ചത് മാത്രം ആണ് കുടുംബത്തിന് ഇക്കാലയളവിൽ അല്പം എങ്കിലും ആശ്വാസം നൽകിയ ഒരേ ഒരു കാര്യം. മരണത്തിന് കാരണമായവർക്ക് അർഹമായ ശിക്ഷ ലഭിച്ചാൽ മാത്രമേ ഇവിടെ നീതി നടപ്പായി എന്ന് എല്ലാ അർത്ഥത്തിലും പറയാൻ കഴിയൂ. അതുവരെ പോരാട്ടം തുടരും. ബഷീറിന്റെ കുടുംബം പറഞ്ഞു നിർത്തുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; നീതി ലഭിക്കുമോ എന്ന് കുടുംബത്തിന് ആശങ്ക
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement