TRENDING:

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും; വാരാന്ത്യ ലോക്ഡൗൺ തുടരാൻ സാധ്യത

Last Updated:

ആരാധനാലയങ്ങൾ തുറക്കുന്നത്, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി, ബാറുകളിലെ മദ്യ വിതരണം തുടങ്ങിയ ഇളവുകൾ ചർച്ചയാകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ലോക്ക്ഡൗണിൽ രണ്ടാം ഘട്ട ഇളവുകൾ ഇന്നുണ്ടായേക്കും. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിലാണ് തീരുമാനമുണ്ടാകുക. മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിലയിരുത്തിയ ശേഷമാകും തീരുമാനം. ഇന്നലെ ടിപിആർ പത്തിൽ താഴെ എത്തിയിരുന്നു. അത് ഇന്നും തുടർന്നാൽ കൂടുതൽ ഇളവുകളുണ്ടാകും.
News18 Malayalam
News18 Malayalam
advertisement

ആരാധനാലയങ്ങൾ തുറക്കുന്നത്, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി, ബാറുകളിലെ മദ്യ വിതരണം തുടങ്ങിയ ഇളവുകൾ ചർച്ചയാകും. കൂടുതൽ സമയം കടകൾ തുറന്ന് പ്രവർത്തിക്കുക, ജിമ്മുകളുടെ പ്രവർത്തനാനുമതി, എന്നിവയും പരിഗണിച്ചേക്കാം. സ്വകാര്യ ബസുകളുടെ നിലവിലെ നിയന്ത്രണങ്ങൾ മാറ്റിയേക്കും. വാരാന്ത്യ ലോക്ഡൗൺ തുടരാനാണ് സാധ്യത.

സംസ്ഥാനത്ത് ഇന്നലെ 7,499 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍  രോഗ ബാധ സ്ഥിരീകരിച്ചത്.

advertisement

കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,39,227 സാമ്പിളുകളാണ് പരിശോധിച്ചത്.

You may also like:ഫ്രിഡ്ജ് മുതൽ സൗജന്യ ബസ് ടിക്കറ്റ് വരെ; മധ്യപ്രദേശിൽ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങൾ

advertisement

അതേസമയം, സംസ്ഥാനത്ത് ആദ്യമായി കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് വകഭേദം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പത്തനംതിട്ടയിലും പലാക്കാടുമാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തില്‍ നാലു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മറ്റു രണ്ടു കേസുകളും പാലക്കാടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

You may also like:രാമനാട്ടുകര അപകടത്തിന് കാരണം അമിത വേഗതയെന്ന് പൊലീസ്; മരിച്ച അഞ്ച് പേരും മദ്യപിച്ചിരുന്നതായി കണ്ടെത്തൽ

advertisement

മേയ് മാസം 24 നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. നിലവില്‍ കുട്ടി കോവിഡ് നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക(ജീനോമിക്) പഠനത്തിലാണു പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

രോഗം പകരാതിരിക്കാനുള്ള കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകേന്ദ്രം തീരുമാനിച്ചു. കുട്ടി ഉള്‍പ്പെട്ട വാര്‍ഡ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ ഏരിയയാണ്. ടിപിആര്‍ നിരക്ക് 18.42 ശതമാനമാണ്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലും ടിപിആര്‍ കൂടുതലായി നില്‍ക്കുന്നതിനാലും നിയന്ത്രണം അത്യാവശ്യമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും; വാരാന്ത്യ ലോക്ഡൗൺ തുടരാൻ സാധ്യത
Open in App
Home
Video
Impact Shorts
Web Stories