കുന്നത്ത് നാട് സിഐയ്ക്ക് അടക്കം അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റു. മദ്യപിച്ച് പരസ്പരം ഉണ്ടായ തര്‍ക്കമാണ് പ്രശ്‌നത്തിന് തുടക്കമെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ തൊഴിലാളികള്‍ കല്ലെറിയുകയും ചെയ്തു.
ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 500 ഓളം പോലീസുകാര്‍ സ്ഥലത്തെത്തി. ഇവര്‍ ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂടുകയായിരുന്നു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെ നടത്തിയാണ് പോലീസ് കാര്യങ്ങള്‍ നിയന്ത്രിച്ചത്.
advertisement
Also Read-Goons Arrested| പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റിൽ
പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇവരില്‍ നിന്ന് നാട്ടുകാരാണ് പൊലീസുകാരെ രക്ഷപ്പെടുത്തിയത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമെത്തി അക്രമികളെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് കാര്യങ്ങള്‍ നിയന്ത്രണവിധേയമായത്. ഇപ്പോഴും സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
മൂന്നു വാഹനങ്ങള്‍ക്ക് നേര ആക്രമണമുണ്ടായി. ഇതില്‍ ഒരു വാഹനം പൂര്‍ണമായും കത്തിച്ചു. മറ്റു പോലീസ് വാഹനങ്ങളുടെ താക്കോല്‍ ഊരിക്കൊണ്ടുപോയി. പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.