Goons Arrested| പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ച സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം: പോത്തൻകോട് (Pothencode) അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ നാല് ഗുണ്ടകൾ പൊലീസിന്റെ പിടിയിലായി. ഫൈസൽ, റിയാസ്, ആഷിഖ്, നൗഫൽ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കരുനാഗപ്പള്ളി പൊലീസാണ് പിടികൂടിയത്. ഇവരെ പോത്തൻകോട് പൊലീസിന് കൈമാറി.
യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ച സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. വെഞ്ഞാറമൂട് സ്വദേശിയായ ഷായ്ക്കും 17കാരിയായ മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. ഡിസംബർ 22ന് രാത്രി 8.30 ന് പോത്തൻകോട് വെച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു. പ്രതികൾ ഷായുടെ മുഖത്തടിച്ചു. പെൺകുട്ടിയെ കടന്ന് പിടിക്കാനും ശ്രമിച്ചു. മുടിയിൽ കുത്തി പിടിച്ചു. നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് മുൻപ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദിച്ചത്.
advertisement
കാർ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാരൻ പറഞ്ഞു. ആക്രമികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൊച്ചിയില്‍ ഗുണ്ടാ അക്രമണം; നാല് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
എറണാകുളം കരിമകള്‍ ചെങ്ങനാട്ട് കവലയില്‍ ഗുണ്ടാ അക്രമണം (Goons Attack) . നാല് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു(Injured). കരിമകള്‍ വേളൂര്‍ സ്വദേശികളായ ആന്റോ ജോര്‍ജ്ജ്, ജിനു കുര്യാക്കോസ്, എല്‍ദോസ്, ജോജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.
തലയ്ക്ക് വെട്ടേറ്റ ജിനു കുര്യാക്കോസ്, ശരീരത്തില്‍ വെട്ടേറ്റ എല്‍ദോസ് കോണിച്ചോട്ടില്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ കരുമുകളിന് സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കാല്‍പാദത്തിന് വെട്ടേറ്റ ആന്റോ ജോര്‍ജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement
ചെങ്ങനാട്ടില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്ന് സംശയിച്ചു ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച കഞ്ചാവ് സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് ഗുണ്ടാസംഘം തീര്‍ത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Location :
First Published :
December 26, 2021 7:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Goons Arrested| പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റിൽ