കള്ളപ്പണത്തിനെതിരെ വ്യാപക അന്വേഷണമാണ് കേരളത്തിൽ നടക്കുന്നത്. കള്ളപ്പണത്തിന് പിന്നിൽ സ്വർണക്കടത്തും ലഹരിക്കടത്തുമാണ്. സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് ഇതിൽ പങ്കുണ്ടെന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവുംപുറത്തുവരുന്നത്. കേന്ദ്ര ഏജൻസികൾക്കെതിരെ സമരം നടത്താനുളള തീരുമാനത്തിന് കാരണവും ഇതാണ്. കേന്ദ്ര ഏജൻസികൾ സർക്കാരിനെ വേട്ടയാടുന്നെന്ന് വരുത്തിത്തീർക്കാനാണ് ശ്രമെന്നും മുരളീധരൻ പറഞ്ഞു.
Also Read കിഫ്ബിയിലെ ഭരണഘടനാവിരുദ്ധ നടപടികളിൽ യു.ഡി.എഫിനെ ചാരി ഐസക്കിന് രക്ഷപ്പെടാനാകില്ല: ഉമ്മന്‍ ചാണ്ടി
advertisement
ലൈഫ് പദ്ധതിയിൽ ഉൾപ്പെടെ കള്ളപ്പണം കണ്ടെത്തി. എല്ലാ കേസുകളിലും സി.പി.എമ്മിന്റെ പങ്ക് വ്യക്തമാണ്. സമരം കള്ളപ്പണക്കാരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ്. ലൈഫ്മിഷിൻ്റെ ഫയലുകൾ ആദ്യം പരിശോധിച്ചത് വിജിലൻസാണ്. എന്നാൽ വിജിലൻസിനെ എതിർക്കുന്നില്ല. ഇഡിയെ എതിർക്കുന്നു. നിയമസഭാ അധികാരം ഇ.ഡി. കവർന്നിട്ടില്ല. അധികാരവും ചുമതലയും അറിയാത്ത സ്പീക്കർ രാജിവയ്ക്കണം.
കേരളത്തിലെ കോവിഡ് പ്രതിരോധം രാജ്യാന്തര പുരസ്‌കാരം വാങ്ങുന്നതിൽ ഒതുങ്ങിപോയി. സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പരാജയമാണെന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി.