പ്രതികരണം തേടാനെത്തിയ മാധ്യമങ്ങൾക്ക് മുന്നിൽ അമ്മ പൊട്ടിക്കരഞ്ഞു. വിധി ഇങ്ങനെയാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് അമ്മ പറഞ്ഞു. മകളെ പീഡിപ്പിച്ചവരെക്കുറിച്ച് വ്യക്തമാക്കിയതാണ്. എന്നിട്ടും പ്രതികളെ വിട്ടയച്ചത് എന്തിനാണെന്ന് പെൺകുട്ടികളുടെ അമ്മ. കേസിൽ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് കരുതുന്നത്. ഇന്നാണ് വിധിയെന്ന് പോലും അറിഞ്ഞിരുന്നില്ല. അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി കരുതുന്നുവെന്നും പെൺക്കുട്ടികളുടെ അമ്മ പ്രതികരിച്ചു.
വീഴ്ച വരുത്തിയിട്ടില്ല, അന്വേഷണം വെല്ലുവിളി നിറഞ്ഞതായിരുന്നു: അന്വേഷണ ഉദ്യോഗസ്ഥൻ
വാളയാർ കേസ് കടുത്ത വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നുവെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്പി സോജൻ . കേസിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിയ്ക്കുന്നതിൽ പരിമിതികൾ ഉണ്ടായിരുന്നു. കുട്ടികൾ പീഡനത്തിന് ഇരയായത് ആത്മഹത്യക്ക് തൊട്ടു മുൻപായിരുന്നില്ല. അതുകൊണ്ടുതന്നെ ശാസ്ത്രീയ തെളിവുകൾ ശേഖരിയ്ക്കുന്നത് വെല്ലുവിളിയായി. അന്വേഷണത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
അതേ സമയം വാളയാർ കേസിൽ അപ്പീൽ പോവുന്നത് വിധി പകർപ്പ് കിട്ടിയ ശേഷം ആലോചിയ്ക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ലത ജയരാജ് വ്യക്തമാക്കി.