TRENDING:

Child Abandoned | ഭർത്താവ് ഉപേക്ഷിച്ചതിനാൽ കുഞ്ഞ് ബാധ്യതയാകുമോയെന്ന് ഭയം': കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ പിടിയിൽ

Last Updated:

ഇന്ന് രാവിലെ ആറു മണിയോടെയാണ് കോഴിക്കോട് രാമനാട്ടുകരയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ (Child Abandoned) സംഭവത്തിൽ മാതാവ് പിടിയിലായി. ഭർത്താവ് ഉപേക്ഷിച്ചതോടെ കുഞ്ഞ് ബാധ്യതയാകുമോയെന്ന് ഭയം കാരണമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് മാതാവ് പൊലീസിനോട് (Kerala Police) പറഞ്ഞു. ഇന്ന് രാവിലെ ആറു മണിയോടെയാണ് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രാമനാട്ടുകര നീലിത്തോട് പാലത്തിന് സമീപത്തുനിന്നാണ് കുഞ്ഞിനെ ലഭിച്ചത്. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചത് മാതാവാണെന്ന് വ്യക്തമായി. വൈകാതെ ഇവരെ കണ്ടെത്തുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
advertisement

ഇന്ന് രാവിലെ ആറു മണിയോടെയാണ് റോഡരികിൽ കിടത്തിയിരുന്ന കുഞ്ഞ് കരയുന്നത് ജോലിക്ക് പോകുകയായിരുന്ന അതിഥി തൊഴിലാളികൾ ആദ്യം ശ്രദ്ധിച്ചത്. ഇവർ തൊട്ടടുത്തെ വീട്ടിൽ വിവരം പറഞ്ഞു. തുടർന്ന് പൊലീസിനെയും വിവരം അറിയിച്ചു. കുഞ്ഞിനെ ഫറോക്ക് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ചവരെ കണ്ടെത്തിയെങ്കിലും കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഫറോക്ക് പൊലീസ് അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിക്കും. സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് കുഞ്ഞിനെ ഉപേക്ഷിച്ചവരെ പൊലീസ് കണ്ടെത്തിയത്.

advertisement

സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് ചുരുട്ടിക്കൂട്ടിയെറിഞ്ഞു കളഞ്ഞിട്ടും മുറുക്കാന്‍ കടക്കാരനടിച്ചത് 75 ലക്ഷം

ഭാഗ്യദേവത കടാക്ഷിച്ചു എന്നൊക്കെ ലോട്ടറിയടിച്ചവരെ കുറിച്ച് ആലങ്കാരികമായി പറയാറുണ്ട്. പക്ഷെ സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് ചുരുട്ടി ചവറ്റുകുട്ടയില്‍ എറിഞ്ഞിട്ടും കോട്ടയം മെഡിക്കല്‍ കോളേജിന ്മുന്‍പില്‍ മുറുക്കാന്‍ കട നടത്തുന്ന ചന്ദ്രബാബുവിനെ തേടി വന്ന ഭാഗ്യം വിട്ടുപോയില്ല. സമ്മാനം ഇല്ലെന്ന് കരുതി ഉപേക്ഷിച്ച ടിക്കറ്റില്‍ ഒളിച്ചിരുന്നതാകട്ടെ 75 ലക്ഷം രൂപ. തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് പി.ജി ചന്ദ്രബാബു എന്ന അമ്പത്തെട്ടുകരനെ തേടിയെത്തിയത്.

advertisement

40 വർ‌ഷമായി മെഡിക്കൽ കോളജ് പരിസരത്തു താമസിച്ച് വിവിധ ജോലികൾ ചെയ്തു വരികയാണ് മല്ലപ്പള്ളി കാടിക്കാവ് കുളത്തൂർ പൊറ്റമല മേപ്രത്ത് ചന്ദ്രബാബു. ഇവിടെ ലോഡ്ജിലാണു താമസം. ഇപ്പോൾ ഉന്തുവണ്ടിയിൽ മുറുക്കാൻ കട നടത്തുകയാണ്. ഇടയ്ക്ക് ലോട്ടറി ടിക്കറ്റ് എടുക്കുന്ന പതിവുള്ള ചന്ദ്രബാബു കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശി കൊണ്ടുവന്ന ലോട്ടറി ടിക്കറ്റ് എടുത്തു. ചൊവ്വാഴ്ച രാവിലെ ഫലം നോക്കിയപ്പോൾ ചെറിയ സമ്മാനമൊന്നുമില്ല. ഇതോടെ ടിക്കറ്റിനു സമ്മാനം ഇല്ലെന്നു കരുതി ടിക്കറ്റ് ചുരുട്ടി, വെയിസ്റ്റ് പേപ്പര്‍ ഇട്ടിരുന്ന കവറിലേക്ക് ഇട്ടു.

advertisement

Also Read- അക്ഷയ AK 547 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

തട്ടുകട നടത്തുന്ന സുഹൃത്ത് തങ്കച്ചനെത്തി തന്റെ ടിക്കറ്റ് സമ്മാനത്തിന് അടുത്ത നമ്പർ ആണെന്നു പറഞ്ഞപ്പോഴാണു ചന്ദ്രബാബു ടിക്കറ്റ് വീണ്ടും തപ്പിയെടുത്തത്. ‘ചിലപ്പോൾ നിനക്ക് സമാശ്വാസ സമ്മാനം അടിക്കാൻ സാധ്യതയുണ്ട്’ എന്നും പറഞ്ഞതോടെ ഫലം ഒത്തുനോക്കി. അടിച്ചത് ഒന്നാം സമ്മാനം. ടിക്കറ്റ് കേരള ബാങ്ക് മുടിയൂർക്കര ശാഖയിൽ ഏൽപിച്ചു.സ്വന്തമായി കിടപ്പാടം ഇല്ലാത്തതിനാൽ 5 സെന്റ് സ്ഥലവും ഒരു വീടും സ്വന്തമാക്കണമെന്നാണു ചന്ദ്രബാബുവിന്റെ ആഗ്രഹം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Child Abandoned | ഭർത്താവ് ഉപേക്ഷിച്ചതിനാൽ കുഞ്ഞ് ബാധ്യതയാകുമോയെന്ന് ഭയം': കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories