TRENDING:

പ്രഭാവതിയമ്മ എഫക്ട്! നടപ്പാതയിൽ സ്കൂട്ടർ ഓടിച്ചയാൾക്കെതിരെ കേസെടുത്തു; മോട്ടോർ വാഹന വകുപ്പ് ലൈസന്‍സ് സസ്പെന്‍റ് ചെയ്തു

Last Updated:

നിയമ ലംഘനങ്ങൾ പിടികൂടാൻ ഇനിമുതൽ മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു

advertisement
കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ തിരക്കിൽ നിന്ന് രക്ഷപ്പെടാൻ സ്കൂട്ടർ ഫുട്പാത്തിലൂടെ ഓടിച്ചുകയറ്റിയയാളെ വയോധിക തടഞ്ഞ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്കൂട്ടര്‍ ഉടമക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കുകയും ലൈസന്‍സ് സസ്പെന്‍റ് ചെയ്യുകയും ചെയ്തു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ പിടികൂടാൻ ഇനിമുതൽ മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
വൈറൽ വീഡിയോയിൽ നിന്ന്
വൈറൽ വീഡിയോയിൽ നിന്ന്
advertisement

എരഞ്ഞിപ്പാലം സ്വദേശി 72 കാരിയായ പ്രഭാവതിയമ്മയാണ് ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചുകയറ്റിയയാളെ ധൈര്യപൂർവം തടഞ്ഞുനിർത്തിയത്. നിയമലംഘനം ചോദ്യം ചെയ്യുന്ന ഇവരുടെ വീഡിയോ 'അഫ്‌ലു സ്റ്റോറീസ്' എന്ന വ്ലോഗർ പങ്കുവെച്ചതോടെയാണ് നിമിഷങ്ങൾക്കുള്ളിൽ വൈറലായത്.എരഞ്ഞിപ്പാലം സിഗ്‌നലിന് സമീപം റോഡിൽ വൻ തിരക്കുള്ള സമയത്താണ് സ്കൂട്ടർ ഫുട്പാത്തിലൂടെ ഓടിച്ചുപോകാൻ യാത്രികൻ ശ്രമിച്ചത്. ഇതുകണ്ട പ്രഭാവതി അമ്മ വണ്ടിക്ക് മുന്നിൽ തടസമായി നിന്നു. സ്കൂട്ടർ യാത്രികൻ മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും കാല് വെച്ച് തടഞ്ഞും, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുമെന്ന് മുന്നറിയിപ്പ് നൽകിയും അവർ അയാളെ റോഡിലേക്ക് തന്നെ തിരിച്ചിറക്കുകയായിരുന്നു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രഭാവതിയമ്മയുടെ ഇടപെടല്‍ വൈറലായതോടെ കര്‍ശന നടപടിയിലേക്ക് കടക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. പ്രഭാവതിയമ്മയെ വീട്ടിലെത്തി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ആദരിക്കുകയും ചെയ്തു. പോലീസുമായി ചേര്‍ന്ന് പരിശോധന നടത്താനും നിയമലംഘകരെ പിടികൂടാനും എംവിഡി തീരുമാനിച്ചിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രഭാവതിയമ്മ എഫക്ട്! നടപ്പാതയിൽ സ്കൂട്ടർ ഓടിച്ചയാൾക്കെതിരെ കേസെടുത്തു; മോട്ടോർ വാഹന വകുപ്പ് ലൈസന്‍സ് സസ്പെന്‍റ് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories