TRENDING:

MSF സമ്മേളനത്തിൽ നാടകീയ സംഭവങ്ങള്‍; കെ എം ഷാജിയുടെ പ്രസംഗം ഒഴിവാക്കാന്‍ നീക്കം

Last Updated:

ഷാജിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കണമെന്ന് സമ്മേളനത്തിലുണ്ടായിരുന്ന ചില യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടത് തര്‍ക്കത്തിനിടയാക്കി. ആവശ്യം ശക്തമായതോടെ പി കെ നവാസ് വഴങ്ങി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: എം.എസ്.എഫ് വേര് സമ്മേളനത്തില്‍ കെ.എം ഷാജിക്ക് പ്രസംഗത്തിന് അവസരം നിഷേധിക്കാന്‍ നീക്കം നടന്നു. ഷാജിയെ ഇന്ററാക്ടീവ് സെഷനില്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും പ്രസംഗത്തിന് അവസരം നല്‍കരുതെന്നുമായിരുന്നു നിര്‍ദേശം. നാം നമ്മെ നിര്‍വ്വചിക്കുന്നു എന്ന ടൈറ്റിലുള്ള ഇന്ററാക്ടീവ് സെഷനില്‍ ഷാജിക്ക് പുറമെ മുനവ്വറലി തങ്ങള്‍, എന്‍ ശംസുദ്ധീന്‍, പി.കെ ഫിറോസ്, സി.പി സൈതലവി എന്നിവരും ഉണ്ടായിരുന്നു. എന്നാല്‍ ഷാജിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കണമെന്ന് സമ്മേളനത്തിലുണ്ടായിരുന്ന ചില യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടത് തര്‍ക്കത്തിനിടയാക്കി. ആവശ്യം ശക്തമായതോടെ പി.കെ നവാസ് വഴങ്ങി. ഇതോടെയാണ് ഇന്ററാക്ടീവ് സെഷന് ശേഷം ഷാജിക്ക് പ്രസംഗത്തിന് അവസരം ലഭിച്ചത്.
advertisement

സര്‍ക്കാറിനും ഇടതുപക്ഷത്തിനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തുന്ന ഷാജിയുടെ പ്രസംഗം അണികള്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. എം.എസ്.എഫ് വേദിയില്‍ ഇത്തരം പ്രസംഗം ഒഴിവാക്കുകയെന്നത് കുഞ്ഞാലിക്കുട്ടിയുടെ ആവശ്യമായിരുന്നു. ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്ന് എം.എസ്.എഫ് പ്രസിഡണ്ട് പി.കെ നവാസിന് നിര്‍ദേശം നല്‍കിയിരുന്നു.

Also Read- 'അധികാരമില്ലാതെ നില്‍ക്കാന്‍ ലീഗിന് കഴിയും, കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയാണ് രാഷ്ട്രീയം': കെ.എം ഷാജി

ഹരിത വിവാദകാലത്ത് ഷാജി പക്ഷം പി.കെ നവാസിന് പിന്തുണ നല്‍കിയിരുന്നു. ഷാജിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കണമെന്ന് സമ്മേളന വേദിയിലുണ്ടായിരുന്നവർ ആവശ്യപ്പെട്ടു. ഇതോടെ പി.കെ നവാസ് ധര്‍മ്മ സംഘടത്തിലായി. സമ്മര്‍ദം ശക്തമായതോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശം മറികടന്ന് കെ.എം ഷാജിക്ക് പ്രസംഗത്തിന് അവസരം നല്‍കിയത്. ഷാജിയുടെ പ്രസംഗം ലൈവ് വെബ്കാസറ്റിങ് ഒഴിവാക്കിയതും ശ്രദ്ധിക്കപ്പെട്ടു. അതുവരെ സമ്മേളന പരിപാടികള്‍ ലൈവ് നല്‍കിയത് ഷാജി പ്രസംഗിക്കാന്‍ കയറിയതോടെ ഒഴിവാക്കി. ഷാജിയുടെ പ്രംസഗ ശേഷം സമീര്‍ ബിന്‍സിയുടെ സംഗീത പരിപാടി വീണ്ടും ലൈവ് നല്‍കുകയും ചെയ്തു.

advertisement

Also Read- മാർക്സും ഏംഗല്‍സും ലെനിനും 'കോഴികൾ'; മാർക്സ് കുളിക്കുകയും പല്ലുതേക്കുകയും ചെയ്യില്ലായിരുന്നു'; എം കെ മുനീർ

സമ്മേളനത്തില്‍ ഷാജി നടത്തിയ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടു. സി.പി.എമ്മിന്റെ ഭ്രാന്ത് മാറ്റാനുള്ള ചികിത്സ മുസ്ലിം ലീഗല്ലെന്നും അത് ഇ.പി ജയരാജന്റെ മുഖത്ത് നോക്കി പറയാന്‍ കഴിയണമെന്നുമായിരുന്നു ഷാജിയുടെ പ്രസംഗം. അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് മുസ്ലിം ലീഗിനെ ഇടത് പാളയത്തിലെക്കാന്‍ കഴിയില്ലെന്നും ഇക്കാര്യങ്ങളെല്ലാം എം.എസ്.എഫുകാര്‍ ഓര്‍ക്കണമെന്നും ഷാജി പറഞ്ഞിരുന്നു. പ്രസംഗം ജയരാജനെതിരെ ആണെങ്കിലും അതെല്ലാം കൊണ്ടത് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയായിരുന്നു. സംഘാടകര്‍ ലൈവ് ഒഴിവാക്കിയതോടെ സദസ്സിലുണ്ടായിരുന്ന ചിലര്‍ മൊബൈലില്‍ പകര്‍ത്തിയ ഷാജിയുടെ പ്രസംഗത്തിന്റെ ഭാഗം പിന്നീട് പുറത്തുവന്നിരുന്നു.

advertisement

Also Read- 'പിണറായിക്ക് സാരിയും ബ്ലൗസും ധരിച്ചാലെന്താ?'; സ്കൂളുകളിൽ ലിംഗസമത്വമെന്നപേരിൽ മതനിരാസമെന്ന് ഡോ. എം കെ മുനീർ

എം.എസ്.എഫ് സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുണ്ടായി എന്ന് ഷാജി വിഭാഗത്തിന് പരാതിയുണ്ട്. സാമ്പത്തിക സഹായം ഉള്‍പ്പടെ എല്ലാ പിന്തുണയും വേര് സമാപന സമ്മേളനത്തിന് കുഞ്ഞാലിക്കുട്ടി നല്‍കിയിരുന്നു. എം.എസ്.എഫ് കമ്മിറ്റി പ്രഖ്യാപനം, ഹരിത വിവാദം എന്നിവയെല്ലാം മറികടക്കാനാണ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും സമ്മേളനത്തിന് എല്ലാ വിധ പിന്തുണയും നല്‍കിയത്. ഈ സാഹചര്യത്തില്‍ നിര്‍ദേശം മറികടന്ന് ഷാജിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയതില്‍ കുഞ്ഞാലിക്കുട്ടിക്ക് കടുത്ത എതിര്‍പ്പുണ്ട്. ഇക്കാര്യം എം.എസ്.എഫ് പ്രസിഡണ്ട് പി.കെ നവാസിനെ അറിയിച്ചിട്ടുണ്ട്.

advertisement

ലീഗ് വേദികള്‍ പരാമവധി ഉപയോഗിച്ച് സര്‍ക്കാറിനെതിരെ സി.പി.എമ്മിനെയും കടന്നാക്രമിക്കാനാണ് കെ.എം ഷാജിയുടെയും എം.കെ മുനീറിന്റെയും തീരുമാനം. സി.പി.എമ്മുമായി അടുക്കാനുള്ള ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ ശ്രമങ്ങളെ ഏതുവിധേനയും തകര്‍ക്കുകയാണ് ലക്ഷ്യം. സി.പി.എമ്മിനോട് ലീഗ് പ്രവര്‍ത്തകര്‍ക്ക് വൈരമുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളാണ് ഇരുവരും കുറച്ചുകാലങ്ങളായി നടത്തുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
MSF സമ്മേളനത്തിൽ നാടകീയ സംഭവങ്ങള്‍; കെ എം ഷാജിയുടെ പ്രസംഗം ഒഴിവാക്കാന്‍ നീക്കം
Open in App
Home
Video
Impact Shorts
Web Stories