മാർക്സും ഏംഗല്‍സും ലെനിനും 'കോഴികൾ'; മാർക്സ് കുളിക്കുകയും പല്ലുതേക്കുകയും ചെയ്യില്ലായിരുന്നു'; എംകെ മുനീർ

Last Updated:

മാര്‍ക്‌സിനെപോലെ വൃത്തിഹീനനായ ഒരു മനുഷ്യന്‍ ലോകത്തുണ്ടാവില്ല. കുളിക്കുകയും പല്ലു തേക്കുകയും ചെയ്യില്ലായിരുന്നു.

കോഴിക്കോട്: കമ്യൂണിസ്റ്റ് ആചാര്യന്മാർക്കെതിരെ വിവാദ പരാമർശങ്ങളുമായി മുസ്ലിംലീഗ് നേതാവ് ഡോ. എം കെ മുനീര്‍ എംഎല്‍എ. കാൾ മാക്സിനും ഏംഗൽസിനും ലെനിനുമെതിരെയാണ് മുനീറിന്റെ പരാമർശങ്ങൾ. എംഎസ്എഫിന്റെ നേതൃത്വത്തിലുള്ള 'വേര്' എന്ന കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തില്‍ 'മതം, മാര്‍ക്‌സിസം, നാസ്തികത' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുനീർ.
മാര്‍ക്‌സിനെപോലെ വൃത്തിഹീനനായ ഒരു മനുഷ്യന്‍ ലോകത്തുണ്ടാവില്ല, മാര്‍ക്‌സും എംഗല്‍സും ലെനിനുമെല്ലാം വഴിവിട്ട ജീവിതം നയിച്ചവർ ആയിരുന്നു എന്നിങ്ങനെ നീളുന്നു പരാമർശങ്ങൾ.
'മാര്‍ക്‌സിനെപോലെ വൃത്തിഹീനനായ ഒരു മനുഷ്യന്‍ ലോകത്തുണ്ടാവില്ല. കുളിക്കുകയും പല്ലു തേക്കുകയും ചെയ്യില്ലായിരുന്നു. ഭാര്യക്ക് പുറമെ വീട്ടുജോലിക്കാരിയുമായും ബന്ധമുണ്ടായിരുന്നു.
'വീട്ടുജോലിക്കാരിയുടെ മകന്‍ അമ്മയെ കാണാന്‍ അടുക്കള വഴിയാണ് വന്നത്. മാർക്സ് മദ്യത്തിന് അടിമയായിരുന്നു. മാര്‍ക്‌സും എംഗല്‍സും ലെനിനുമെല്ലാം കോഴികളായിരുന്നു.'
advertisement
ലിംഗ സമത്വത്തിനെതിരെയുള്ള മുനീറിന്റെ പരാമർശങ്ങൾ വിവാദമാകുന്നതിനിടയിലാണ് അതേ വേദിയിൽ കമ്യൂണിസ്റ്റ് സൈദ്ധാന്തികരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു മുനീർ കഴിഞ്ഞ ദിവസം പറഞ്ഞത്.
'പുതിയ പാഠ്യപദ്ധതിയുടെ കരട് ചര്‍ച്ചചെയ്യാന്‍ വെച്ചിരിക്കുകയാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടാകണമെന്നാണ് അതില്‍ പറയുന്നത്. ഇനിമുതല്‍ സ്ത്രീയ്ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്‌കൂളുകളില്‍ ഉണ്ടാകൂ. മതമില്ലാത്ത ജീവന്‍ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം?',  എന്നായിരുന്നു പരാമർശങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാർക്സും ഏംഗല്‍സും ലെനിനും 'കോഴികൾ'; മാർക്സ് കുളിക്കുകയും പല്ലുതേക്കുകയും ചെയ്യില്ലായിരുന്നു'; എംകെ മുനീർ
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement