രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ രീതിയിലാണ് മുഹറം ദിനം ആഘോഷിക്കുന്നത്. കേരളത്തിൽ 16ന് (ചൊവ്വാഴ്ച) ആണ് മുഹറം അവധി. എന്നാൽ ജൂലൈ 17 മുഹറം ദിനത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊതുമേഖല-സ്വകാര്യബാങ്കുകള്‍ക്ക് അവധിയായിരിക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ആന്ധ്രാപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപൂകള്‍, ബിഹാര്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, ത്രിപുര, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ലക്ഷദ്വീപ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ മുഹറം ദിനത്തില്‍ അടഞ്ഞുകിടക്കും.
advertisement
അവധി ദിനത്തിലും ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നതാണ്.
എന്താണ് മുഹറം ദിനത്തിന്റെ പ്രാധാന്യം?
മുഹറം മാസത്തിലെ പത്താമത്തെ ദിവസമാണ് ആഷൂറ. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണിത്. സുന്നി മുസ്ലീങ്ങള്‍ക്കിടയില്‍ ഇത് സമാധാനത്തിന്റെയും ആത്മപരിശോധനയുടെയും സമയമാണ്. നോഹയുടെ പെട്ടകത്തിലെ യാത്ര ആരംഭിച്ചതും ഫറവോയുടെ കയ്യില്‍ നിന്ന് പ്രവാചകന്‍ മൂസാ രക്ഷപ്പെട്ട് ചെങ്കടല്‍ കടന്നതുമെല്ലാം സ്മരിക്കുന്ന ദിവസമാണിന്ന്.
ഷിയ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ആഷൂറ കുറച്ചുകൂടി പ്രധാന്യമേറിയ ദിവസമാണ്. പ്രവാചകന്‍ മുഹമ്മദിന്റെ പ്രിയപ്പെട്ട പേരക്കുട്ടി ഹുസൈന്‍ ഇബ്നു അലി മരണപ്പെട്ട ദിവസത്തെ അനുസ്മരിക്കുന്നതിനാല്‍ ഈ ദിവസം അവര്‍ക്ക് ദുഃഖത്തിന്റെയും സ്മരണയുടെയും ദിവസമാണ്.
ഹുസൈന്‍, ഖലീഫ യാസിദിന്റെ നിയമസാധുതയെ വെല്ലുവിളിക്കുകയും എഡി 680-ല്‍ കര്‍ബല യുദ്ധത്തില്‍ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. ഇത് വളരെ വലിയ ദുഃഖത്തിന് ഇടയാക്കി. ഈ സംഭവത്തെ സ്മരിച്ചു കൊണ്ട് പ്രവാചകന്റെ കുടുംബത്തിന്റെ സഹനശക്തിയ്ക്കായി ഷിയ മുസ്ലീങ്ങള്‍ ഈ മാസം മുഴുവന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അതിനാല്‍ തന്നെ, ഇസ്ലാമിക പാരമ്പര്യത്തില്‍ യുദ്ധം പൂര്‍ണമായും നിഷിദ്ധമായ ഒരു മാസമാണിത്.
