അതേസമയം വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോള്‍ ആസൂത്രിതമാണെന്ന് മുകേഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നിരന്തരമായി ശല്യപ്പെടുത്തുന്ന രീതിയില്‍ പലരും വിളിക്കാറുണ്ടെന്ന് മുകേഷ് വിഡിയോയില്‍ പറയുന്നു.
പ്രധാനപ്പെട്ട മീറ്റിങ്ങിനിടെയിലാണ് ഫോണ്‍ കോള്‍ വന്നിരുന്നതെന്ന് മീറ്റിങ്ങിലാണ് തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിരുന്നെന്നും മുകേഷ് വ്യക്തമാക്കി. എന്നാല്‍ ആറു തവണ വിളിച്ചപ്പോള്‍ മീറ്റിങ് കട്ടായി പോയെന്നും അദ്ദേഹം പറയുന്നു. ആറു തവണ വിളിച്ചെന്നും ഇതിനു മുന്‍പ് പറഞ്ഞകാര്യം എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ചൂരല്‍ വെച്ച് അടിക്കുമെന്ന് പറഞ്ഞത് ആലാങ്കാരികമായാണെന്നും സ്വന്തം അച്ഛന്റെയോ ചേട്ടന്റെയോ പ്രായമുള്ള ആളാണ് താനെന്നും മുകേഷ് പറയുന്നു. ഇതിന് പിന്നില്‍ ആരൊക്കെയാണെന്ന് എനിക്ക് ഊഹിക്കാവുന്നതെയുള്ളുവെന്നും മുകേഷ് പറയുന്നു.
ഈ സംഭവം ആസൂത്രിതമാണെന്നും ഇതില്‍ രാഷ്ട്രീയമുണ്ടെന്നും നാട്ടിലുള്ള കുട്ടികളും രക്ഷകര്‍ത്താക്കളും വിശ്വസിക്കരുതെന്നും മുകേഷ് പറയുന്നു. സംഭവത്തില്‍ സൈബര്‍ സെല്ലിലും പൊലീസ് കമ്മീഷണര്‍ക്കും പരാതി കൊടുക്കാന്‍ പോകുവാണെന്നും മുകേഷ് വ്യക്തമാക്കി. കുട്ടിക്ക് വിഷമമായെങ്കില്‍ അതില്‍ കൂടുതല്‍ വിഷമം തനിക്കുണ്ടെന്നും മുകേഷ് വിഡിയോയില്‍ പറയുന്നുണ്ട്.
