TRENDING:

Mukesh | 'പൊലീസ് ഉദ്യോഗസ്ഥനെ വർഗീയവാദിയാക്കാൻ ശ്രമിച്ചത് ഇവനാണ്'; മുകേഷ് എംഎൽഎയുടെ പോസ്റ്റ്

Last Updated:

കേരള പോലീസിലെ സംഘിയെ കണ്ടുമുട്ടി എന്ന തലക്കെട്ടിലാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ ചാത്തന്നൂര്‍ സ്വദേശിയായ അഫ്‌സല്‍ മണിയില്‍ എന്നയാൾ ഫേസ്ബുക്ക് പോസ്റ്റിട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: വാരാന്ത്യ നിയന്ത്രണം (Curfew) ഏർപ്പെടുത്തിയിരുന്ന ഞായറാഴ്ച ദിവസം കോളേജിൽനിന്ന് മകളെ വിളിക്കാൻ പോകുന്നതിനിടെ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചുവെന്ന സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി (Facebook post) നടൻ മുകേഷ് (Actor Mukesh) എംഎൽഎ. പർദ്ദ ധരിച്ചെത്തിയ വീട്ടമ്മയെ വസ്ത്രത്തിന്‍റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചുവെന്നായിരുന്നു ആക്ഷേപം. എന്നാൽ ഈ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ ബോധപൂർവ്വം പോസ്റ്റിടുകയായിരുന്നുവെന്നാണ് മുകേഷ് ആരോപിക്കുന്നത്. മുമ്പ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ തെറിവിളിച്ചയാൾ തന്നെയാണ് ഈ സംഭവം വിവാദമാക്കിയതെന്നും മുകേഷ് പറയുന്നു.
advertisement

കേരള പോലീസിലെ സംഘിയെ കണ്ടുമുട്ടി എന്ന തലക്കെട്ടിലാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ ചാത്തന്നൂര്‍ സ്വദേശിയായ അഫ്‌സല്‍ മണിയില്‍ എന്നയാൾ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പണ്ട് തന്റെ ഫേസ്ബുക്ക് പോസറ്റിന് താഴെ തെറി വിളിച്ച്‌ കമന്റ് ഇട്ടത് ഇതേ യുവാവാണെന്ന് മുകേഷ് വ്യക്തമാക്കുന്നു. അന്ന് തന്തക്ക് വിളിച്ച്‌ മറുപടി കൊടുത്തതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

'നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു'; ഓച്ചിറ സംഭവത്തിൽ മറുപടി പോസ്റ്റ്

ലോക്ക്ഡൗൺ ദിനത്തിൽ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി പോസ്റ്റുമായി പിഡിപി പ്രവർത്തകൻ ഷാൻ ഷാനി പള്ളിശ്ശേരിക്കൽ. കോൺഗ്രസ് പശ്ചാത്തലമുള്ള ഒരു കുടുംബം നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുമ്പോൾ എല്ലാവരും ആഘോഷിക്കുകയാണ്.

advertisement

ഓച്ചിറ എസ് എച്ച് ഒ ആയ വിനോദിനെ കൃത്യമായി അദ്ദേഹത്തിനെയും കുടുംബത്തെയും അറിയുന്ന തങ്ങൾക്കാർക്കും ഏതെങ്കിലും തരത്തിലുള്ള സംഘപരിവാർ പശ്ചാത്തലം വിനോദിൽ നിന്നോ കുടുംബത്തിൽ നിന്നോ നാളിതുവരെ തോന്നിയിട്ടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇപ്പോൾ ഫേസ്ബുക്കിൽ വ്യാപകമായി സർക്കാർവിരുദ്ധ മനോഭാവമുള്ളവർ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനെ പറ്റിയാണ് ഈ കുറിപ്പ്.

ശ്രീ വിനോദ് എന്ന് പേരുള്ള ഓച്ചിറ എസ് എച്ച് ഒ യെ പറ്റിയാണ്‌ വിദ്വേഷം നിറഞ്ഞ ഈ കുറിപ്പ് പ്രചരിക്കുന്നത്.

advertisement

ചെറുപ്പകാലം മുതലേ എനിക്ക് പരിചയമുള്ളതും എന്നോടൊപ്പം പതാരം SMHS ൽ എൻറെ ജൂനിയറായി സ്കൂൾ വിദ്യാഭ്യാസം ചെയ്തതുമായ ശ്രീ വിനോദിൽ നിന്നോ അദ്ദേഹത്തിൻറെ കുടുംബത്തിൽ നിന്നോ എനിക്കോ എൻറെ സഹപ്രവർത്തകർക്കോ എന്റെ നാട്ടുകാർക്കോ ഏതെങ്കിലും തരത്തിലുള്ള വർഗീയമായ ഇടപെടലുകൾ ഉണ്ടായതായി പറയാൻ കഴിയില്ല.

മാത്രവുമല്ല വിദ്യാഭ്യാസകാലത്ത് ഇരുകാലുകളും തളർന്ന വികലാംഗനായ തൻ്റെ സഹോദരനെ സൈക്കിളിൽ സ്കൂളിൽ കൊണ്ടുവരികയും തിരികെ കൊണ്ടു പോവുകയും ചെയ്യുന്ന... തൻറെ സഹോദരനെ സ്നേഹപൂർവ്വം പരിചരിക്കുന്ന സൗമ്യനായ ശാന്തശീലനായ സുഹൃത്തിനെ ആണ് ഓർമ്മ വരുന്നത്.. മനസ്സു കൊണ്ടോ ചിന്ത കൊണ്ടോ പ്രവൃത്തി കൊണ്ടോ യാതൊരു വർഗീയ മനോഭാവവും ഇല്ലാത്ത ഒരു ഉദ്യോഗസ്ഥനെ, മാലുമേൽ കടവിലെ ജനസമ്മതനായ പ്രമുഖ വ്യവസായി ശ്രീ പ്രഭാകരൻ ചേട്ടൻറെ കുടുംബത്തിൽ നിന്ന് അത്തരമൊരു പേരുദോഷം നാളിതുവരെ നാട്ടുകാർക്ക്‌ ഉണ്ടായിട്ടില്ല.

advertisement

സർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്കഡൗണിൽ നിയമലംഘനത്തിന് പിടിക്കപ്പെട്ട കോൺഗ്രസ് പശ്ചാത്തലമുള്ള ഒരു കുടുംബം നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുമ്പോൾ എല്ലാവരും ആഘോഷിക്കുകയാണ്.

Also Read-'നിങ്ങളുടെ വസ്ത്രം പ്രശ്നം തന്നെയാണ്'; ഹോസ്റ്റലിലുള്ള മകളെ കൂട്ടാൻ പോയ ഉമ്മയ്ക്കും മകനും പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് ആക്ഷേപം

കൃത്യമായി അദ്ദേഹത്തിനെയും കുടുംബത്തെയും അറിയുന്ന ഞങ്ങൾക്കാർക്കും ഏതെങ്കിലും തരത്തിലുള്ള സംഘപരിവാർ പശ്ചാത്തലം വിനോദിൽ നിന്നോ കുടുംബത്തിൽ നിന്നോ നാളിതുവരെ തോന്നിയിട്ടില്ല.

advertisement

ഇത്തരം ഒരു സാഹചര്യത്തിൽ നുണകൾ പ്രചരിപ്പിക്കുന്നത് വലിയ പ്രതിസന്ധിയിലേക്കാണ് നമ്മുടെ മതേതര കേരളത്തെ കൊണ്ടെത്തിക്കുന്നത്.

മനസ്സിൽ അല്പം പോലും വർഗീയ വിദ്വേഷം ഇല്ലാത്ത ആളുകൾ പോലും ഇത്തരത്തിലുള്ള നുണപ്രചാരണങ്ങൾ കൊണ്ട് അറിയാതെ തങ്ങളുടെ മനസ്സിലേക്ക് വർഗീയ വിദ്വേഷം കടത്തി കൊണ്ടു വരുവാൻ സഹായിക്കുകയാണ് ചെയ്യുന്നത്.

ഈ നുണ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവർ എല്ലാവരും ശ്രദ്ധിക്കുക. നമ്മുടെ നാട്ടിലെ മതേതര മനസ്സിന് കളങ്കമാകാതിരിക്കുക...

നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ മതേതര മനസ്സുള്ള അയൽവാസികളെ സഹജീവികളോട് സ്നേഹമുള്ള സുഹൃത്തുക്കളെ ഇത്തരം നുണകൾ പ്രചരിപ്പിച്ച് ആടിനെ പട്ടിയാക്കിയും പിന്നെ പേപ്പട്ടിയാക്കിയും കൊല്ലാൻ ശ്രമിക്കുമ്പോൾ ഒരു പ്രവാചകവചനം ഓർമ്മിപ്പിക്കട്ടെ...

"നിന്റെ മുന്നിൽ അനീതി കണ്ടാൽ നീ നിന്റെ കരങ്ങൾ ഉയർത്തിയും അതിന്‌ കഴിയുന്നില്ലെങ്കിൽ നാവ്‌ കൊണ്ടും അതിനും കഴിയുന്നില്ലെങ്കിൽ മനസ്സ്‌ കൊണ്ട്‌ വെറുക്കുക"

ദയവ്‌ ചെയ്ത്‌ നിജസ്ഥിതി അറിയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതേ...🙏

ഷാനി പള്ളിശ്ശേരിക്കൽ

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Mukesh | 'പൊലീസ് ഉദ്യോഗസ്ഥനെ വർഗീയവാദിയാക്കാൻ ശ്രമിച്ചത് ഇവനാണ്'; മുകേഷ് എംഎൽഎയുടെ പോസ്റ്റ്
Open in App
Home
Video
Impact Shorts
Web Stories