വി.എസിന്‍റെ തൊണ്ണൂറ്റിയാറാം ജന്മദിനത്തോട് അനുബന്ധിച്ച് ആശംസകള്‍ അറിയിക്കാന്‍ ഫോണ്‍ ചെയ്യുന്നതിനിടെ ആയിരുന്നു മുല്ലപ്പള്ളിയുടെ ഖേദപ്രകടനം. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു വി.എസിന്‍റെ പ്രായത്തെ അധിക്ഷേപിച്ച് കെ.സുധാകരന്‍ പരാമര്‍ശം നടത്തിയത്.
വറ്റിവരണ്ട തലയോട്ടിയിൽ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് രാജ്യം പ്രതീക്ഷിക്കേണ്ടത് എന്നായിരുന്നു വിവാദ പരാമര്‍ശം. തൊണ്ണൂറാം വയസില്‍ എടുക്കുക, നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. സുധാകരന്‍റെ പരാമർത്തിനെതിരെ രൂക്ഷവിമർശനമായിരുന്നു സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുയർന്നത്.
advertisement
വി.എസിന്‍റെ പ്രായത്തെക്കുറിച്ച് പറയുന്ന സുധാകരന് 71 വയസായെന്ന കാര്യം മറക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഖേദപ്രകടവുമായി മുല്ലപ്പള്ളി തന്നെ രംഗത്തെത്തിയിരിക്കുന്നത്.