TRENDING:

'തോമസ് ചെയ്തത് കൊടും ചതി; സുഖിമാന്‍ ഒരുദിവസമെങ്കിലും പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയിട്ടുണ്ടോ?' മുല്ലപ്പള്ളി

Last Updated:

ഒരു നിമിഷം പോലും അധികാരവും പദവിയുമില്ലാതെ താങ്കള്‍ക്ക് നില്ക്കാന്‍ കഴിയുകയില്ല. കാരണം താങ്കള്‍ ഒരു അധികാര രാഷ്ട്രീയക്കാരന്‍ മാത്രമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍(CPM Party Congress) പങ്കെടുത്ത കെ വി തോമസിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍(Mullappally Ramachandran). വ്യക്തിപരമായ താല്‍പര്യങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി പാര്‍ട്ടി അച്ചടക്കത്തിനു നിരക്കാത്ത നിലപാടാണ് കെ വി തോമസ്(K V Thomas) സ്വീകരിച്ചതെന്ന് മുല്ലപ്പള്ളി വിമര്‍ശിച്ചു. കെ.വി.തോമസ്സിനേയും ശശി തരൂരിനെയും പാര്‍ട്ടിയെ അറിയിച്ചു കൊണ്ടല്ല സി.പി.എം. ക്ഷണിച്ചത്. മുഖ്യമന്ത്രിയുമായി വ്യക്തി ബന്ധമുള്ളവരെ മാത്രം ക്ഷണിച്ചു കൊണ്ട് ആശയക്കുഴപ്പമുണ്ടാക്കാനാണ്. ഈ ദുഷ്ട ബുദ്ധി തോമസ്സിന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണോ എന്നും അദ്ദേഹം ചോദിച്ചു.
advertisement

രാഷ്ട്രീയ കൊടും ചതിയാണ് തോമസ് ചെയ്തതെന്ന് മുല്ലപ്പള്ളി വിമര്‍ശിച്ചു. സജീവ രാഷ്ട്രീയത്തില്‍ എത്രയെത്ര സുവര്‍ണ്ണാവസരങ്ങളാണ് താങ്കള്‍ക്ക് ലഭിച്ചത്. ഒരു ദിവസമെങ്കിലും ഈ പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പൊഴുക്കുകയും കഷ്ടപ്പെടുകയും ചെയ്ത ചരിത്രം താങ്കള്‍ക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ചരിത്രവും കാലവും അങ്ങയെ കാത്തിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Also Read-K Sudhakaran | ഈ ചതിയും വഞ്ചനയും ജനം തിരിച്ചറിയും; തോമസിന്റേത് നട്ടെല്ലില്ലായ്മ; കെ.സുധാകരൻ

മുല്ലപ്പള്ളി രാമചന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

advertisement

കെ.വി.തോമസ്സ് ചെയ്തത് കൊടും ചതി. മറ്റു സംഘടനകളുടെ സെമിനാറുകളിലും ചര്‍ച്ചകളിലും കോണ്‍ഗ്രസ്സ് പ്രതിനിധികള്‍ പങ്കെടുത്ത് കോണ്‍ഗ്രസ്സിന്റെ ആശയങ്ങളും സമീപനങ്ങളും പങ്കു വെക്കുന്നതില്‍ ഒരു അസ്വാഭാവികതയുമില്ല. പക്ഷെ മൗലികമായി ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ട ഉത്തരവാദിത്തം പങ്കെടുക്കുന്ന ഓരോ പ്രതിനിധിക്കുമുണ്ട്.

എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ നിലപാട് തന്നെയാണ് സ്വീകരിക്കാറുള്ളത്. കെ.വി.തോമസ്സ് ഈ തത്വങ്ങളെല്ലാം കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ പ്രതിനിധികള്‍ സി.പി.എം. സെമിനാറില്‍ പങ്കെടുക്കണമെങ്കില്‍, സി.പി.എം. കോണ്‍ഗ്രസ്സ് നേതൃത്വത്തെയാണ് ആദ്യം സമീപിക്കേണ്ടത്. കെ.വി.തോമസ്സിനേയും ഡോ.ശശി തരൂരിനെയും പാര്‍ട്ടിയെ അറിയിച്ചു കൊണ്ടല്ല സി.പി.എം. ക്ഷണിച്ചത്. അതിനര്‍ത്ഥം മുഖ്യമന്ത്രിയുമായി വ്യക്തി ബന്ധമുള്ളവരെ മാത്രം ക്ഷണിച്ചു കൊണ്ട് ആശയക്കുഴപ്പമുണ്ടാക്കാനാണ്. ഈ ദുഷ്ട ബുദ്ധി തോമസ്സിന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണോ? തികച്ചും വ്യക്തിപരമായ താല്‍പര്യങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി, പാര്‍ട്ടി അച്ചടക്കത്തിനു നിരക്കാത്ത നിലപാടാണ് തോമസ്സ് സ്വീകരിക്കുകയും കണ്ണൂരില്‍ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുകയും ചെയ്തത്. സി.പി. എം. നെ പ്രതിനിധീകരിച്ചു മറ്റു പാര്‍ട്ടികളുടെ വേദികളില്‍ ഒരു സി.പി.എം. പ്രതിനിധിക്ക് പാര്‍ട്ടിയുടെ സമ്മതമില്ലാതെ പങ്കെടുക്കാന്‍ കഴിയുമോ?

advertisement

ഞാന്‍ ഇപ്പോഴും ഒരു കോണ്‍ഗ്രസ്സ്‌കാരനാണെന്നു രാഷ്ട്രീയ സത്യ സന്ധത ഇല്ലാതെ കെ.വി.തോമസ്സ് പറയുമ്പോള്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയുന്നത് ഒന്നോ രണ്ടോ ദിവസമേ തോമസ്സ് കോണ്‍ഗ്രസ്സിലുണ്ടാവുകയുള്ളുവെന്നാണ്. മുഖ്യ മന്ത്രി അല്പം കൂടി കടന്നു പറഞ്ഞത് ആരും തോമ്മസ്സിന്റെ മൂക്കു മുറിക്കില്ല, തോമസ്സിന്ന് ഒരു ചുക്കും സംഭവിക്കില്ല എന്നാണ്. ഇത്രയും ആധികാരികതയോടെ സെമിനാര്‍ വേദിയില്‍ ഉറപ്പിച്ചു പറയാന്‍ സി.പി.എം. നേതാക്കള്‍ക്ക് എങ്ങിനെ കരുത്തുകിട്ടി ? അതിനര്‍ത്ഥം തോമസ്സും സി.പി.എം.നേതൃത്വവും വളരെ കൃത്യമായ ധാരണയോടെയാണ് മുന്നോട്ടു പോകുന്നുവെന്നതാണ്. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ രാഷ്ട്രീയമായ കൊടും ചതിയാണ് തോമസ്സ് ചെയ്തത് .

advertisement

പ്രിയപ്പെട്ട തോമസ്സ്, താങ്കള്‍ സജീവ രാഷ്ട്രീയത്തില്‍ വന്ന ശേഷം എത്രയെത്ര സുവര്‍ണ്ണാവസരങ്ങളാണ് താങ്കള്‍ക്ക് ലഭിച്ചത്. ഒരു ദിവസമെങ്കിലും ഈ പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പൊഴുക്കുകയും കഷ്ടപ്പെടുകയും ചെയ്ത ചരിത്രം താങ്കള്‍ക്കുണ്ടോ?

കോണ്‍ഗ്രസ്സിലെ ഒരു Arm Chair Politician ( സുഖിമാന്‍) മാത്രമായിരുന്നു താങ്കള്‍. ഒരു നിമിഷം പോലും അധികാരവും പദവിയുമില്ലാതെ താങ്കള്‍ക്ക് നില്ക്കാന്‍ കഴിയുകയില്ല. കാരണം താങ്കള്‍ ഒരു അധികാര രാഷ്ട്രീയക്കാരന്‍ മാത്രമാണ്. (Power Politician).

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതിസന്ധി ഘട്ടത്തില്‍, കോണ്‍ഗ്രസ്സിനാവശ്യമുള്ളത് രാഷ്ട്രീയ ഭാഗ്യാന്വേഷികളെ അല്ല . സര്‍വ്വം സമര്‍പ്പിച്ച് പ്രസ്ഥാനത്തെ നയിക്കാന്‍ കഴിയുന്ന ചെറുതും വലുതുമായ നേതാക്കന്മാരും പ്രവര്‍ത്തകന്മാരുമാണ്. അത്തരം പതിനായിരക്കണക്കായ പ്രവര്‍ത്തകന്മാരെ പുറകില്‍ നിന്ന് കുത്തിയാണ് പ്രിയ തോമസ്സ് സി.പി.എം. സെമിനാറില്‍ താങ്കള്‍ പങ്കെടുത്തത്. ചരിത്രവും കാലവും അങ്ങയെ കാത്തിരിക്കുകയാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തോമസ് ചെയ്തത് കൊടും ചതി; സുഖിമാന്‍ ഒരുദിവസമെങ്കിലും പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയിട്ടുണ്ടോ?' മുല്ലപ്പള്ളി
Open in App
Home
Video
Impact Shorts
Web Stories