TRENDING:

Mullappally Ramachandran | നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Last Updated:

'എന്റെ സ്ഥാനാർത്ഥിത്വം പ്രശ്നമല്ല. ഉത്തരവാദിത്തമുള്ള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ അക്ഷീണം പ്രവർത്തിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വാർത്ത ഏജൻസിയായ ഐ എ എൻ എസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുമെന്നും കെ പി സി സി അധ്യക്ഷനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കോൺഗ്രസിനെയും യു ഡി എഫിനെയും അധികാരത്തിൽ തിരിച്ചെത്തിക്കുക എന്നതാണ് ഏകലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.You may also like:കോവിഡ് 19 വാക്സിനുള്ളിൽ മൈക്രോചിപ്പ് ഉണ്ടെന്ന് 'ഇന്ത്യൻ മുസ്ലിം പണ്ഡിതൻ'; ആ വീഡിയോ ഇന്ത്യയിൽ നിന്നല്ല പാകിസ്ഥാനിൽ നിന്ന് [NEWS]'ഇടതുപക്ഷ സർക്കാർ നാടിന് സമർപ്പിക്കുന്ന ആലപ്പുഴ ബൈപ്പാസെ'ന്ന് പ്രതിഭ MLA; 'ദേശീയപാത കേന്ദ്രത്തിന്റെ യെന്ന് പറഞ്ഞു കൊടുക്കണേയെന്ന് ട്രോൾ [NEWS] നന്ദനമല്ല പൃഥ്വിരാജിന്റെ ആദ്യചിത്രമെന്ന് സംവിധായകൻ രാജസേനൻ; പൃഥ്വിക്ക് നാണോ മാനോമുണ്ടെന്ന് ട്രോൾ [NEWS]

advertisement

നേരത്തെ, അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി എടുക്കുന്ന തീരുമാനം എല്ലാക്കാലത്തും ശിരസാവഹിച്ച അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താൻ എന്നായിരുന്നു തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് മുല്ലപ്പള്ളി നൽകിയ മറുപടി. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുല്ലപ്പള്ളി മറുപടി നൽകിയത്. വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്നോ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്നോ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുമെന്ന് ആയിരുന്നു റിപ്പോർട്ട്.

ഇതിനിടെ, കോൺഗ്രസിനും യു ഡി എഫിനും എതിരെ രൂക്ഷ വിമർശനവുമായി എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ രംഗത്തെത്തി. ഇടതുമുന്നണി സർക്കാരിന്റെ തുടർഭരണം നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രചരണവിഷയമാക്കുക സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ആയിരിക്കുമെന്നും എൽ ഡി എഫിന്റെ പ്രചരണത്തിനായി സംസ്ഥാനത്ത് രണ്ട് ജാഥകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

കാസർകോട് നിന്ന് ഫെബ്രുവരി പതിമൂന്നിനും തൃശൂരിൽ നിന്ന് പതിനാലിനും ആരംഭിക്കുന്ന ജാഥകൾ 26ന് സമാപിക്കും. എൽ ഡി എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് എതിരെ രൂക്ഷ വിമർശനമാണ് ഇടതുമുന്നണി കൺവീനർ ഉന്നയിച്ചത്. താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ യാതൊരു മടിയുമില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും വലിയ മികവായി അവർ കാണുന്നതെന്നും വിജയരാഘവൻ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തുടർച്ചയാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Mullappally Ramachandran | നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories