പ്രളയത്തിന്റെ ഒന്നാം വാര്‍ഷികം അടുത്തെത്തിയിട്ടും പ്രളയബാധിതര്‍ക്ക് സഹായമൊന്നും ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ ധൂര്‍ത്തിനു പുതിയ വഴികള്‍ കണ്ടെത്തുന്നത്. പതിനായിരം രൂപയ്ക്കുപോലും കാത്തിരിക്കുന്ന ആയിരക്കണക്കിനു പ്രളയബാധിതര്‍ കേരളത്തിലുണ്ട്. ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന കാരുണ്യപദ്ധതി നിര്‍ത്തലാക്കി. ഷുഹൈബ് വധക്കേസില്‍ സി.പി.എം കൊലയാളികളെ രക്ഷിക്കാന്‍ 56 ലക്ഷം രൂപ നല്‍കിയാണ് ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകരെ ഇറക്കുമതി ചെയ്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
Also Read എ. സമ്പത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഡെല്‍ഹിയിലെ പ്രതിനിധി; നിയമനം കാബിനറ്റ് റാങ്കോടെ
advertisement
സിപിഎമ്മുകാര്‍ കരിഓയില്‍ ഒഴിച്ച എ.ഡി.ബിയില്‍ നിന്നും ലോകബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിനു പുറമെ, ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്ന് 9.5% പലിശയ്ക്ക് മസാല ബോണ്ട് ഇറക്കി കടമെടുക്കാനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പരിവാരങ്ങളും ലണ്ടനില്‍ പോയത്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഇതുപോലെ താറുമാറായ മറ്റൊരു കാലഘട്ടമില്ലെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.