എ. സമ്പത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഡെല്‍ഹിയിലെ പ്രതിനിധി; നിയമനം കാബിനറ്റ് റാങ്കോടെ
Last Updated:
കാബിനറ്റ് റാങ്കിലുള്ള നിയമനമായതിനാല്‍ പ്രത്യേക വാഹനവും ജീവനക്കാരെയും സമ്പത്തിന് സര്‍ക്കാര്‍ അനുവദിക്കും.
തിരുവനന്തപുരം: സി.പി.എം നേതാവും മുന്‍ എം.പിയുമായ എ. സമ്പത്തിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. സംസ്ഥാന മന്ത്രിക്ക് അര്‍ഹമായ ആനുകൂല്യങ്ങളോടും സൗകര്യങ്ങളോടും കൂടി ഈ മന്ത്രിസഭയുടെ കാലാവധിയിലേക്കു മാത്രമായിരിക്കും നിയമനം. ഇദ്ദേഹത്തിന്‍റെ ഓഫീസ് നിര്‍വഹണത്തിനായി ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്‍റ്, ഒരു ഓഫീസ് അറ്റന്‍ഡന്‍റ്, ഒരു ഡ്രൈവര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചു.
സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കുന്നതിനായാണ് പ്രത്യേക പ്രതിനിധിയെ നിയമിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഡല്‍ഹിയിലെ കേരള ഹൗസ് കേന്ദ്രീകരിച്ചാകും ലെയ്‌സണ്‍ ഓഫീസ് പ്രവര്‍ത്തിക്കുക. പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് രാഷ്ട്രീയ നിയമനം നടത്തിയിരിക്കുന്നത്.
സമ്പത്തിനെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ സി.പി.എം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിയമനത്തിന് അംഗീകാരം നല്‍കുകയായിരുന്നു.
കാബിനറ്റ് റാങ്കിലുള്ള നിയമനമായതിനാല്‍ പ്രത്യേക വാഹനവും ജീവനക്കാരെയും സമ്പത്തിന് സര്‍ക്കാര്‍ അനുവദിക്കും.
advertisement
57 കാരനായ സമ്പത്ത് ഒരു തവണ ചിറയിൻകീഴിനെയും രണ്ടു തവണ ആറ്റിങ്ങലിനെയും ലോക്സഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. സി.പി.എം നേതാവും മുൻ എം.എൽ.എയും എം.പിയുമായിരുന്ന കെ. അനിരുദ്ധന്റെ മകനാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 01, 2019 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എ. സമ്പത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഡെല്‍ഹിയിലെ പ്രതിനിധി; നിയമനം കാബിനറ്റ് റാങ്കോടെ