TRENDING:

ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 

Last Updated:

കൺവൻഷൻ നടക്കാനിരുന്ന സ്ഥലത്തേക്ക് മാധ്യമങ്ങൾ എത്തിയതോടെ സ്ഥാനാർത്ഥി പരിപാടിയിൽ നിന്ന് പിൻമാറുകയായിരുന്നു.

advertisement
യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ പ്രത്യേക കൺവൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന അധ്യക്ഷൻ റസാഖ് പാലേരി പങ്കെടുത്ത  ചടങ്ങിൽ ഫാത്തിമ തെഹ്‌ലിയ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനായി നോട്ടീസുകൾ അടിച്ച് വിപുലമായ പ്രചാരണവും നടത്തിയിരുന്നു. എന്നാൽ, കൺവൻഷൻ നടക്കാനിരുന്ന സ്ഥലത്തേക്ക് മാധ്യമങ്ങൾ എത്തിയതോടെ സ്ഥാനാർത്ഥി പരിപാടിയിൽ നിന്ന് പിൻമാറുകയായിരുന്നു. അനാരോഗ്യം കാരണമാണ് ഫാത്തിമ തെഹ്‌ലിയ എത്താതിരുന്നതെന്നാണ് ഇതിന് നൽകുന്ന വിശദീകരണം. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമാണ് വെൽഫെയർ പാർട്ടി.
News18
News18
advertisement

എൽഡിഎഫ്-ആർഎസ്എസ് ഡീൽ പരാജയപ്പെടുത്താൻ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്ന ആഹ്വാനത്തോടെയാണ് വെൽഫെയർ പാർട്ടി നോട്ടീസ് പുറത്തിറക്കിയത്. ഏപ്രിൽ മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം പാറക്കടവ് മെസ്സേജ് കൾച്ചറൽ സെന്ററിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിയയുടെ വിജയം ഉറപ്പാക്കാനുമാണ് ചങ്ങരോത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനിടെ, സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചു എന്ന പരാതിയിൽ സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിയയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. പേരാമ്പ്ര ആർഒഎയ്ക്ക് ലഭിച്ച മൂന്ന് പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ആരോപണത്തിൽ വ്യക്തമായ വിശദീകരണം നൽകണമെന്ന് നോട്ടീസിലൂടെ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
Open in App
Home
Video
Impact Shorts
Web Stories