ലീഗിന്റെ അർഹതയിൽ മുന്നണിയിലെ മറ്റു ഘടക കക്ഷികൾക്ക് വ്യക്തമായ ബോധമുണ്ടെന്നാണ് കരുതുന്നത്. മുന്നണിയിലെ എല്ലാവരും അങ്ങനെ ആഗ്രഹിക്കുമെന്നാണ് കരുതുന്നത്. അർഹമായ തലത്തിൽ മുസ്‌ലിം ലീഗിനെ പ്രതിഷ്ഠിക്കണമെന്ന ധാരണ മറ്റുള്ളവർക്ക് ഉണ്ടെങ്കിലേ അത് സംഭവിക്കൂവെന്നും കെ എൻ എ ഖാദർ പറഞ്ഞു.
അതേസമയം, ഉപമുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഒരു നീക്കവുമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് ജയിച്ചുവന്നാൽ ലീഗിന്റെ ഭാഗത്ത് നിന്ന് സമ്മർദം ഉണ്ടാവില്ലെന്നും ലീഗ് ഏത് വിട്ടുവീഴ്ചക്കും തയാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. മുൻപ് ഉമ്മൻചാണ്ടി ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നെന്നും നിരസിക്കുകയായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement
Summary: KNA Khader, a member of the Muslim League State Secretariat, has expressed his expectation that the Deputy Chief Minister post will be given to the Muslim League if the UDF comes to power. He stated that the Deputy CM post is both a recognition and a prestigious title, and the League possesses the status and merit for it. Khader added that he believes the UDF will grant the position even without the League making a formal demand.
