TRENDING:

Tanur boat tragedy | താനൂർ ബോട്ട് ദുരന്തത്തിൽ 11 പേരെ നഷ്‌ടപ്പെട്ട കുടുംബത്തിന് വീടുവച്ച് നൽകുമെന്ന് മുസ്ലിം ലീഗ്

Last Updated:

മറ്റൊരു കുടുംബത്തിലെ സഹോദരങ്ങളുടെ തുടർ വിദ്യാഭ്യാസ ചിലവുകൾ വഹിക്കാനും പാർട്ടി തീരുമാനിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
താനൂർ ബോട്ട് ദുരന്തത്തിൽ പതിനൊന്നു പേർ മരണപ്പെട്ട പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ കുടുബത്തിന്റെ വീടെന്ന സ്വപ്നം മുസ്‌ലിംലീഗ് സാക്ഷാൽക്കരിക്കും. പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ പരേതനായ കുന്നുമ്മൽ അബൂബക്കറിന്റെ മക്കളായ സൈതലവിയുടെയും സിറാജിന്റെയും ഭാര്യമാരും മക്കളുമാണ് ബോട്ടപകടത്തിൽ മരിച്ച ഒൻപതു പേർ. ഇവരുടെ സഹോദരിയും മകളുമടക്കം ഈ കുടുംബത്തിന് നഷ്ടപ്പെട്ടത് 11 വിലപ്പെട്ട ജീവനുകളാണ്. ഈ കുടുംബത്തിനാണ് മുസ്‌ലിംലീഗ് വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്.
താനൂർ ബോട്ടപകടം
താനൂർ ബോട്ടപകടം
advertisement

Also read: ‘എന്തൊരു നാറിയ ഭരണമാണിവിടെ? മുഖ്യമന്ത്രി അവർകൾക്ക് ഒന്നും പറയാനില്ലേ?’ താനൂർ വിഷയത്തിൽ ജഗതിയുടെ മകൾ പാർവതി

താനൂർ ഓലപ്പീടികയിൽ പിതാവും രണ്ടു സഹോദരങ്ങളും ബോട്ടപകടത്തിൽ നഷ്ടപ്പെട്ട ജുനൈദ് (15), ഫാതിമ റജുവ (7) എന്നിവരുടെ തുടർ വിദ്യാഭ്യാസ ചിലവുകൾ വഹിക്കാനും പാർട്ടി തീരുമാനിച്ചു. ജൂനൈദിന്റെ പിതാവ് കാട്ടിൽപീടിയേക്കൽ സിദ്ദീഖും മറ്റു രണ്ടു മക്കളും ബോട്ടപകടത്തിൽ മരണപ്പെട്ടു. മറ്റു ദൂരിതബാധിതരുടെ കാര്യങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പാണക്കാട് ചേർന്ന അടിയന്തര നേതൃയോഗത്തിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, കെ.പി.എ. മജീദ് പങ്കെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Tanur boat tragedy | താനൂർ ബോട്ട് ദുരന്തത്തിൽ 11 പേരെ നഷ്‌ടപ്പെട്ട കുടുംബത്തിന് വീടുവച്ച് നൽകുമെന്ന് മുസ്ലിം ലീഗ്
Open in App
Home
Video
Impact Shorts
Web Stories