"നിക്ഷേപകരുടെ പണം നഷ്ടമാകരുത്. അത് തിരികെ നൽകാൻ കമറുദ്ദീന് ബാധ്യതയുണ്ട്. ഈ മാസം 30നകം കമറുദ്ദീന്റെ ആസ്തി - ബാധ്യതകളുടെ കണക്ക് പാർട്ടിക്ക് നൽകണം. തികയാത്ത പണം ബന്ധുക്കളിൽ നിന്നോ, സുഹൃത്തുക്കളിൽ നിന്നോ കമറുദ്ദീൻ സമാഹരിക്കണം. പരമാവധി ആറു മാസത്തിനുള്ളിൽ പണം കൊടുത്ത് തീർക്കണം" - യോഗ തീരുമാനം കെ.പി.എ മജീദ് വായിച്ചു. കല്ലൻഡ്ര മായിൻ ഹാജിയെ ഈ തീരുമാനങ്ങൾ നടപ്പാക്കാൻ ലീഗ് യോഗം ചുമതലപ്പെടുത്തി.
You may also like:പാലക്കാട് തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കി [NEWS]റംസിയുടെ മരണം: നടി ലക്ഷ്മി പ്രമോദ് ഒളിവിൽ [NEWS] വ്യോമസേനയ്ക്ക് ഇനി റഫാൽ കരുത്ത്; അഞ്ച് യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമായി [NEWS]
advertisement
പാർട്ടി ഉത്തരവാദിത്തം ഏറ്റെടുക്കുകയല്ല, മറിച്ച് ആരോപണ വിധേയൻ പാർട്ടിയുടെ എംഎൽഎ ആയതുകൊണ്ട് ധാർമികമായുള്ള ചുമതല അംഗീകരിക്കുകയാണ്. കമറുദ്ദീനെ യുഡിഎഫ് ജില്ല ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കി. പ്രശ്നത്തിൽ ആരോപണ വിധേയരായവർ പാർട്ടിയുടെ ചുമതലകളിൽ നിന്ന് സ്വയം മാറി നിൽക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കമറുദ്ദീനോട് ഫോണിൽ സംസാരിച്ചാണ് തീരുമാനങ്ങൾ എടുത്തത്. നേരിൽ കാണാൻ തയ്യാറാകാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി ഇങ്ങനെ, "അതൊക്കെ ഫോണിൽ ചോദിച്ചാലും മതിയല്ലോ, പിന്നെ എല്ലാവരും അത് ആഘോഷിക്കേണ്ട എന്നും കരുതി".
കേസ് അന്വേഷണവും നിയമ നടപടികളും അതിന്റെ വഴിക്ക് പോകട്ടെ എന്ന് പറയുമ്പോഴും പാർട്ടിക്ക് ക്ഷീണം ഉണ്ടാകാതെ പ്രശ്നം പരിഹരിക്കാൻ ഇന്നത്തെ തീരുമാനങ്ങളിലൂടെ കഴിയുമെന്ന പ്രതീക്ഷയാണ് ലീഗ് നേതൃത്വത്തിന് ഉള്ളത്.
സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, സാദിഖലി ശിഹാബ് തങ്ങൾ എന്നിവർക്കൊപ്പം കാസർഗോഡ് നിന്നുള്ള മുസ്ലീംലീഗ് നേതാക്കളായ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ, ജില്ല പ്രസിഡന്റ് ടി.ഇ അബ്ദുള്ള എന്നിവരും പങ്കെടുത്തു.