എം.സി കമറുദീൻ MLA യുഡിഎഫ് ജില്ല ചെയർമാൻ സ്ഥാനത്ത് നിന്നും പുറത്തേക്ക്; നടപടി സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായതിന് പിന്നാലെ
- Published by:user_49
- news18-malayalam
Last Updated:
തെരഞ്ഞെടുപ്പ് അടുക്കുകയും കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് രാജിക്ക് സമ്മർദ്ദം ഏറിയത്
കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ പ്രതിയായ എം.സി കമറുദീൻ എംഎൽഎയോട് യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവെക്കാൻ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുക്കുകയും കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് രാജിക്ക് സമ്മർദ്ദം ഏറിയത്.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് ടി. ഇ.അബ്ദുള്ള, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറും മുൻ മന്ത്രിയുമായ സി ടി അഹമ്മദലി എന്നിവരുടെ പേരുകളാണ് പുതിയ യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നത്. മുൻ എംഎൽഎ പി ബി അബ്ദുൽ റസാഖ് അന്തരിച്ചതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് കമറുദ്ദീൻ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടത്. അതോടെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് സ്ഥാനം രാജിവെച്ച കമറുദ്ദീൻ യുഡിഎഫ് ജില്ലാ ചെയർമാൻ ആയി തുടരുകയായിരുന്നു.
advertisement
Also Read: എം.സി കമറുദ്ദീന് എംഎല്‍എക്കെതിരെ ചെക്ക് തട്ടിപ്പ് കേസും; മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
ജ്വല്ലറിയ്ക്ക് വേണ്ടി കമറുദ്ദീനും സംഘവും ചേർന്ന് നിരവധി പേരിൽ നിന്നും നൂറ്റിമുപ്പത് കോടിയിലധികം രൂപ നിക്ഷേപമായി സമാഹരിച്ചിട്ടുണ്ടെന്നാണ് വിവരം. ഒന്നര വർഷം മുൻപ് സ്ഥാപനം പൂട്ടി പോയതോടെ തുക തിരിച്ചു കിട്ടാത്ത സാഹചര്യത്തിൽ 17 പേർ നിലവിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ചന്തേര പോലീസ് സ്റ്റേഷനിൽ 12 ഉം, കാസർഗോഡ് ടൗൺ സ്റ്റേഷനിൽ 5 ഉം കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൊത്തം ഒരു കോടി 83 ലക്ഷം രൂപ തിരിച്ചു കിട്ടാനുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്.
advertisement
കേസുകളുടെ എണ്ണം കൂടിയതോടെയാണ് ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസിന്റ അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ഇടപാടുകളിലും ദുരൂഹതയേറുകയാണ്. സ്ഥാപനം പ്രവർത്തിക്കുന്ന ഘട്ടത്തിൽ പോലും നിക്ഷേപം ഉൾപ്പടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് യാതൊരു വ്യക്തതയും ഇല്ലെന്നാണ് ഓഹരി ഉടമകൾ പറയുന്നത്.
advertisement
2003 ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ചെറുവത്തൂരില്‍ എം.സി ഖമറുദ്ദീന്‍ ചെയര്‍മാനും ടി.കെ പൂക്കോയ തങ്ങള്‍ എംഡിയുമായി ജ്വല്ലറി തുടങ്ങിയത്. ഓരോ വര്‍ഷവും ജ്വല്ലറിയിലെ വിറ്റുവരവും ആസ്തിയുടെ വിവരങ്ങളും മറ്റും ആര്‍.ഒ.സി യില്‍ സമര്‍പ്പിക്കണം. എന്നാല്‍ 2017 മുതല്‍ ഒരു വിവരവും ഫയല്‍ ചെയ്തിട്ടില്ല. പണം നല്‍കിയ ചിലര്‍ക്ക് കമ്പനികളുടെ പേരിലും സ്വന്തം പേരിലും കരാര്‍ പത്രവും ചെക്കും നല്‍കിയിട്ടുണ്ട്. നിക്ഷേപം സ്വീകരിക്കുമ്പോള്‍ ആര്‍.ഒ.സിയുടെ അനുമതി വാങ്ങണമെന്ന നിബന്ധനയും പാലിച്ചില്ല.
advertisement
നിക്ഷേപകരിൽ നിന്നും വൻ തുക ഓഹരിയായി സമാഹരിച്ചുകൊണ്ടായിരുന്നു സ്ഥാപനത്തിന്റ പ്രവർത്തനം. സ്ഥാപനത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള ധാരാളം പേർ നിക്ഷേപം നടത്തി. കഴിഞ്ഞ വർഷം ആഗസ്തിലെ ബിസിനസ് ഗെറ്റു ടു ഗദറിനു ശേഷം മുന്നറിയിപ്പില്ലാതെ സ്ഥാപനം പൂട്ടിയതോടെയാണ് പണമിടപാടിലെ ദുരൂഹത പലരും തിരിച്ചറിയുന്നത്.
നിക്ഷേപകൻ പൊതുപ്രവർത്തകരും സമുദായ സംഘടനാ നേതാക്കളുമുൾപ്പടെയുള്ളവരെ വിശ്വസിച്ച് പണം മുടക്കിയവർക്കൊന്നും സ്ഥാപനത്തിന്റ മൂലധനം സംബന്ധിച്ചോ, നിക്ഷേപകരെകുറിച്ചോ യാതൊരു വിവരവും ഇല്ല. ഒന്നര വർഷം മുൻപ് കടകൾ അടച്ചുപൂട്ടുന്ന കാര്യവും നിക്ഷേപകർ അറിഞ്ഞിരുന്നില്ല. നിലവിൽ 130 കോടിയ്ക്ക് രൂപയ്ക്ക് മുകളിൽ കമറുദ്ദീനും സംഘവും ജ്വല്ലറിയുടെ പേരിൽ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 07, 2020 9:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എം.സി കമറുദീൻ MLA യുഡിഎഫ് ജില്ല ചെയർമാൻ സ്ഥാനത്ത് നിന്നും പുറത്തേക്ക്; നടപടി സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായതിന് പിന്നാലെ