TRENDING:

'ഇതൊന്നും അറിയില്ലേ? കേരളത്തിൽ നല്‍കുന്ന കിറ്റില്‍ അരിയില്ല'; എംടി രമേശിന് മറുപടിയുമായി എം.വി ജയരാജന്‍

Last Updated:

കിറ്റ് വിതരണം സംബന്ധിച്ച് ആശയക്കുഴപ്പുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നേതാവ് നടത്തുന്നതെന്ന് എം.വി ജയരാജൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ അരി വിതരണവും സൗജന്യം കിറ്റ് വിതരണവും ഈ മാസവും തുടരും എന്ന് പോസ്റ്റിട്ട ബി.ജെ.പി നേതാവ് എം.ടി രമേശിനെ പരിഹസിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഫേസ്ബുക്ക് പേസ്റ്റിലാണ് ജയരാജൻ ബി.ജെ.പി നേതാവിന് മറുപടി നൽകിയിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് 70,000 മെട്രിക്ക് ടണ്‍ അരിയെത്തി, വീണ്ടും കിറ്റ് വിതരണം എന്നായിരുന്നു എം.ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
advertisement

കിറ്റ് വിതരണം സംബന്ധിച്ച് ആശയക്കുഴപ്പുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നേതാവ് നടത്തുന്നതെന്ന് എം.വി ജയരാജൻ ആരോപിക്കുന്നു. ബി.ജെ.പി നേതാവേ, ഒരുകാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കട്ടെ -' കിറ്റില്‍ അരിയില്ല' എന്ന് തുടങ്ങുന്നതാണ് പോസ്റ്റ്. കേരളത്തില്‍ കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാനാണ് സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്മ ചോര്‍ന്നുപോകാത്തവര്‍ ഇതിനായി നല്‍കിയ തുകയുള്‍പ്പടെ ഉപയോഗിച്ചാണ് മഹാമാരി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതെന്നും ജയരാജൻ പറയുന്നു.

advertisement

"ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോള്‍, അതിന്റെ ഉടമസ്ഥാവകാശം പേറാന്‍ പലരും രംഗത്തുണ്ട്. കേന്ദ്രസര്‍ക്കാരാണ് കിറ്റ് നല്‍കിയതെങ്കില്‍, എന്തുകൊണ്ട് രാജ്യത്താകെ അത് നല്‍കുന്നില്ല എന്ന് ആരും ബി. ജെ. പിക്കാരോട് ചോദിക്കല്ലേ..! അവര്‍ കുടുങ്ങും. വീണ്ടും അവകാശ വാദവുമായി രംഗത്തുവന്നിട്ടുണ്ട് ബി. ജെ. പി നേതാക്കള്‍ എന്നതാണ് ഈ പുതിയ എഫ്. ബി പോസ്റ്റ് വ്യക്തമാക്കുന്നത്. ഒരു കാര്യം പ്രത്യേകം ബി ജെ പി നേതാവിനെ ഓര്‍മ്മിപ്പിക്കട്ടെ -' കേരളത്തില്‍ നല്‍കുന്ന കിറ്റില്‍ അരിയില്ല'. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്‌ക്കാരം."- ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

advertisement

Also Read അനാവശ്യമായി പുറത്തിറങ്ങിയ വയോധികന്റെ കാലുപിടിച്ച് മടക്കിയയച്ച് എസ്‌ഐ; ഉദ്യോഗസ്ഥനെ അനുമോദിച്ച് പഞ്ചായത്ത് ഭരണസമിതി

ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

കേരളത്തില്‍ കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാനാണ് സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്മ ചോര്‍ന്നുപോകാത്തവര്‍ ഇതിനായി നല്‍കിയ തുകയുള്‍പ്പടെ ഉപയോഗിച്ചാണ് മഹാമാരി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത്. ഒപ്പം, കോവിഡ് രോഗികള്‍ക്കുള്‍പ്പടെ സമയത്ത് ഭക്ഷണമെത്തിച്ചുനല്‍കാന്‍ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് വാശിപിടിച്ചവര്‍ക്കും, നന്മ ചോര്‍ത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവര്‍ക്കും ഉള്‍പ്പടെ എല്ലാവര്‍ക്കുമാണ് പിണറായി സര്‍ക്കാര്‍ ഭക്ഷ്യകിറ്റ് സൗജന്യമായി നല്‍കിയതെന്നത് മറ്റൊരു വസ്തുത.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോള്‍, അതിന്റെ ഉടമസ്ഥാവകാശം പേറാന്‍ പലരും രംഗത്തുണ്ട്. കേന്ദ്രസര്‍ക്കാരാണ് കിറ്റ് നല്‍കിയതെങ്കില്‍, എന്തുകൊണ്ട് രാജ്യത്താകെ അത് നല്‍കുന്നില്ല എന്ന് ആരും ബി. ജെ. പിക്കാരോട് ചോദിക്കല്ലേ..! അവര്‍ കുടുങ്ങും. വീണ്ടും അവകാശ വാദവുമായി രംഗത്തുവന്നിട്ടുണ്ട് ബി. ജെ. പി നേതാക്കള്‍ എന്നതാണ് ഈ പുതിയ എഫ്. ബി പോസ്റ്റ് വ്യക്തമാക്കുന്നത്. ഒരു കാര്യം പ്രത്യേകം ബി ജെ പി നേതാവിനെ ഓര്‍മ്മിപ്പിക്കട്ടെ -' കേരളത്തില്‍ നല്‍കുന്ന കിറ്റില്‍ അരിയില്ല'. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്‌ക്കാരം.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇതൊന്നും അറിയില്ലേ? കേരളത്തിൽ നല്‍കുന്ന കിറ്റില്‍ അരിയില്ല'; എംടി രമേശിന് മറുപടിയുമായി എം.വി ജയരാജന്‍
Open in App
Home
Video
Impact Shorts
Web Stories