ആലപ്പുഴ: ലോക്ക്ഡൗൺ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയ വയോധികന്റെ കാലു പിടിച്ച് വീട്ടിലേക്ക് മടക്കി അയച്ച് എസ്.ഐയെ അനുമോദിച്ച് പഞ്ചായത്ത് ഭരണസമിതി. തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐ കമലനാണ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വയോധികന്റെ കാലുപിടിച്ചത്. ലോക്ക്ഡൗൺ പരിശോധനയുടെ ഭാഗമായി തോട്ടപ്പള്ളി ഒറ്റപ്പന ഭാഗത്തു വച്ചാണ് വയോധികന്റെ പൊലീസിന് മുന്നിൽപ്പെട്ടത്. വഴിയരികില്‍ നിന്ന വയോധികനോട് എന്തിനാണ് പുറത്തിറങ്ങിയെതന്ന് തിരക്കിയെങ്കിലും മറുപടിയില്ലായിരുന്നു.
ഇതിനു പിന്നാലെയാണ് വയോധികനോട് വീട്ടിലേക്ക് മടങ്ങി പോകാൻ എസ്.ഐ ആവശ്യപ്പെട്ടത്. വഴങ്ങാതെ വന്നതോടെ എഴുപതു വയസോളം പ്രായമുള്ള വയോധികന്റെ കാലുപിടിച്ച് എസ്.ഐ അപേക്ഷിക്കുകയായിരുന്നു.
എസ്.ഐയുടെ നടപടി വാർത്തയായതോടെയാണ് പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എഎസ് സുദര്‍ശനന്‍ അനുമോദിച്ചത്. കോവിഡ് പ്രതിരോധത്തിന് ശ്രദ്ധേയമായ പരിശ്രമം നടത്തിയ എസ്‌ഐ കമലന്‍ പോലീസ് സേനക്കു തന്നെ അഭിമാനമാണെന്ന് പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എഎസ് സുദര്‍ശനന്‍ പറഞ്ഞു.
തീരദേശ പോലീസ് സ്റ്റേഷന്‍ സിഐ, പിബി വിനോദ് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിഎസ് മായാദേവി, അംഗങ്ങളായ ജിനുരാജ്, സെക്രട്ടറി സെലീന തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അനുമോദനം.
കൊച്ചി: മാസ്‌ക് ധരിക്കാത്തതിനു പൊലീസ് മർദ്ദിച്ചെന്ന പരാതിയില്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. മാസ്ക് ധരിക്കാത്തതിന് പൊലീസ് ഉപദ്രവിച്ചെന്ന പരാതിയുമായി കോഴിക്കോട് സ്വദേശി ടി.കെ.വൈശാഖാണ് കോടതിയെ സമീപിച്ചത്. എറണാകുളം മുനമ്പം പൊലീസിനെതിരെയായിരുന്നു പരാതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം വേണ്ടെന്നും നിയമപ്രകാരം നടപടിയെടുത്താല്‍ മതിയെന്നും ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി അഭിപ്രായപ്പെട്ടിരുന്നു. പൊതുസ്ഥലത്ത് അല്‍പനേരം മാസ്‌ക് മാറ്റിയതിന്റെ പേരില്‍ പൊലീസ് അസഭ്യം പറഞ്ഞെന്നും സ്റ്റേഷനില്‍ കൊണ്ടുപോയി ഉപദ്രവിച്ചെന്നുമാണു റിസോര്‍ട്ട് ജീവനക്കാരനായ വൈശാഖിന്റെ പരാതി.
Also Read
'എഴുപത്തിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം'; നാണക്കേടെന്ന് ബെന്യാമിന്ഹര്ജിക്കാരന് ഏപ്രില്‍ 18ന് ഡിജിപിക്കു നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണം നടത്തിയെന്നും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനു പരാതിക്കാരനെ കസ്റ്റഡിയിലെടുത്തപ്പോള്‍ നടപടി ക്രമങ്ങളാണു പാലിച്ചതെന്നു ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊലീസ് അസഭ്യം പറയുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
വിശദമായ അന്വേഷണത്തിനുള്ള കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയെ അന്വേഷണത്തിനു നിയോഗിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചത്.