‘റോബിന്‍’ ബസ്; പാര്‍ലമെന്റ് ഭേദഗതി ചെയ്ത നിയമം പറയുന്നത് എന്ത്? ഇത് ആർക്കൊക്കെ ബാധകമാണ്?
ഇന്ന് പുലർച്ചെ ഒരു മണിയോടെ കസ്റ്റഡിയിലെടുത്ത വാഹനം യാത്രക്കാരെ സ്റ്റാൻഡിനു സമീപം എത്തിച്ച ശേഷം വെളുപ്പിനെ മൂന്നരയോടെ മുൻപുള്ള കേസുകളിലടക്കം പിഴയടയ്ക്കാൻ തയ്യാറായതിനെ തുടർന്ന് പിഴ ഈടാക്കി വിട്ടയച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും ബസ്സുകാർ തെറ്റിദ്ധരിപ്പിക്കാനായി കാട്ടിയിരുന്ന സുപ്രീം കോടതി ഉത്തരവും വായിച്ച് കേൾപ്പിച്ച ശേഷം മേലിൽ ഹൈക്കോടതി വിധി ലംഘിച്ചും പെർമിറ്റ് വ്യവസ്ഥ ലംഘിച്ചും സർവീസ് നടത്തരുതെന്ന് കർശനനിർദ്ദേശം നൽകിയാണ് വിട്ടയച്ചത്.
advertisement
അതേസമയം, റോബിൻ ബസിനെതിരെ സ്വകാര്യ ബസ്സുടമകളുടെ സംഘടന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഓൾ ഇന്ത്യ പെർമിറ്റുള്ള ബസുകൾ തോന്നിയ പോലെ സർവീസ് നടത്തുന്നത് ശരിയല്ലെന്നാണ് സംഘടന ഭാരവാഹികൾ അറിയിച്ചു.
ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള റോബിൻ ബസ് തോന്നിയ പോലെ സർവീസ് നടത്തുകയാണെന്ന് ബസ്സുടമകളുടെ സംഘടന ആരോപിക്കുന്നു. ഇക്കാര്യത്തിലുള്ള ആശങ്ക മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും അറിയിക്കും. നിയമത്തിലെ അവ്യക്തത നീക്കണമെന്നും ആവശ്യപ്പെടും.