Also Read- ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ CPI പുറത്താക്കിയ നേതാവ് CPM സ്ഥാനാര്‍ഥി; മത്സരം 23 വര്‍ഷത്തിന് ശേഷം
സി. രേഖ ഈ വർഷമാണ് ബിരുദപഠനം പൂർത്തിയാക്കിയത്. സംസാരത്തിലും ഇടപെടലിലുമെല്ലാം കളിക്കളത്തിലെ അതേ ആവേശവും ചടുലതയുമുണ്ട്. തെരഞ്ഞെടുപ്പ് മത്സത്തിന് ആദ്യമായിട്ടാണെങ്കിലും രേഖക്ക് ആശങ്കയൊട്ടുമില്ല. നിരവധി ദേശീയ-സംസ്ഥാന ടൂർണമെന്റുകളിൽ കളിച്ചതിന്റെ ആത്മവിശ്വാസവും സംഘടനാ പ്രവർത്തന അനുഭവവും കൈമുതലായുണ്ട്.
Also Read- തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലേക്ക് മത്സരിക്കാൻ കീഴാറ്റൂരിലെ വയൽക്കിളികളും
advertisement
എരഞ്ഞിപ്പാലം അൽഹിന്ദ് ഫ്ലാറ്റിന് സമീപം ശ്രീലക്ഷ്‌മി ഹൗസിൽ പ്രകാശന്റെയും ശ്രീജയയുടെയും മൂത്ത മകളാണ്. ആറാംക്ലാസ് മുതലാണ് ഹോക്കി സ്റ്റിക്ക് കൈയിലെടുത്തത്. ഒൻപതാംക്ലാസ് മുതൽ ദേശീയ മത്സരങ്ങളിലും കളിക്കാൻ തുടങ്ങി. ടീമിലെ പ്രതിരോധക്കാരിയായി 30 ഓളം ടൂർണമെന്റിൽ കേരളത്തിനായി കളിച്ചു. ദേശീയ സ്‌കൂൾ ടൂർണമെന്റിലും സബ് ജൂനിയർ നാഷണൽ മത്സരങ്ങളിലും കേരളത്തിനായി കളത്തിലിറങ്ങി. ഫെബ്രുവരിയിൽ ഓൾ ഇന്ത്യ ഇന്റർ കൊളീജിയറ്റ് ടൂർണമെന്റിലാണ് ഒടുവിൽ കളിച്ചത്. സഹോദരി മേഘയും ഹോക്കി താരമാണ്.
തൃശൂർ സെന്റ് മേരീസ് കോളേജിൽനിന്നാണ് ബിരുദം പൂർത്തിയാക്കിയത്. ബാലസംഘത്തിലും ഡിവൈഎഫ്‌ഐയിലും അംഗമായിരുന്നു. വാർഡിലെ മുൻ എൽഡിഎഫ് കൗൺസിലർ ടി സി ബിജുരാജ് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ച മികവോടെ മുന്നോട്ട് കൊണ്ടുപോവണമെന്നാണ് ആഗ്രഹമെന്ന് രേഖ പറയുന്നു.