Local Body Elections 2020 | TVM എന്നാൽ 'ട്രിവാൻഡ്രം വികസന മുന്നേറ്റം'; തിരുവനന്തപുരം കോർപറേഷനിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Last Updated:

തിരുവനന്തപുരത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യമെന്നും മത്സരിക്കാത്ത മണ്ഡലങ്ങളിൽ വികസന നിലപാടിനോട് യോജിക്കുന്നവർക്ക് പിന്തുണ നൽകുമെന്നും കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കിഴക്കമ്പലം മോഡലുമായി രംഗത്ത് എത്തിയ 'ട്രിവാൻഡ്രം വികസന മുന്നേറ്റം' കോർപറേഷനിൽ 12 വാർഡുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കൂടുതൽ സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിക്കും. 35 ൽപരം വാർഡുകളിൽ ജയസാധ്യതയുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും തിരുവനന്തപുരത്ത് തുടങ്ങി.
സ്ഥാനാർത്ഥികളെ നിർത്താത്ത മറ്റ് വാർഡുകളിൽ വികസനത്തെ അനുകൂലിക്കുന്നവർക്ക് പിന്തുണ നൽകുമെന്ന് കൂട്ടായ്മ അയയ്ക്കുമെന്ന് നേതൃത്വം നൽകുന്നവർ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കുന്നവർ തുടങ്ങിയ ഓൺലൈൻ കൂട്ടായ്മയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. സര്‍ക്കാരും പ്രതിപക്ഷവുമടക്കം സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്നതിന് മറുപടി നല്‍കുകയാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. നഗരവികസനം മാത്രമാണ് ലക്ഷ്യമെന്ന് കൂട്ടായ്മ പ്രതിനിധികള്‍ പറയുന്നു.
You may also like:K Surendran | പച്ചക്കള്ളം പറഞ്ഞ തോമസ് ഐസക്ക് രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ [NEWS]M Shivashankar | ശിവശങ്കർ നൽകിയ ആർഗ്യുമെന്റ് നോട്ടിനെതിരെ കടുത്ത വിയോജിപ്പുമായി ഇ.ഡി; ശിവശങ്കർ പച്ചക്കള്ളം പറയുന്നുവെന്നും ആരോപണം [NEWS] PK Kunhalikutty | കിഫ്ബി വലിയ അഴിമതി; UDF അധികാരത്തിൽ എത്തിയാൽ കിഫ്ബി തുടരണോ എന്ന് ചർച്ച ചെയ്യും: പികെ കുഞ്ഞാലിക്കുട്ടി [NEWS]
കിഴക്കമ്പലത്തെ 20 - 20 മാതൃകയില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ 100 - 100 എന്ന ലക്ഷ്യവുമായാണ് തിരുവനന്തപുരം വികസന മുന്നേറ്റം അഥവാ TVM കൂട്ടായ്മ രൂപീകരിച്ചത്. എന്നാൽ, എല്ലാ വാർഡിലും സ്ഥാനാർത്ഥികളെ നിർത്തേണ്ടത് ഇല്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. റസിഡന്റ്സ് അസോസിയേഷനുകളുടെ സംഘടനയായ ഫ്രാറ്റ്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ്, ടെക്‌നോ പാര്‍ക്കില ഐടി കമ്പനികൾ തുടങ്ങി നിരവധി സംഘടനകള്‍ നീക്കത്തിന് പിന്നിലുണ്ട്.
advertisement
തിരുവനന്തപുരത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യമെന്നും മത്സരിക്കാത്ത മണ്ഡലങ്ങളിൽ വികസന നിലപാടിനോട് യോജിക്കുന്നവർക്ക് പിന്തുണ നൽകുമെന്നും കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. വിവിധ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ് വിമാനത്താവള സ്വകാര്യവല്‍കരണ ആവശ്യവുമായി ഒന്നിക്കുന്നത്.  അദാനിക്ക് വേണ്ടി മത്സരിക്കാനൊരുങ്ങുന്നു എന്ന പ്രചാരണം തെറ്റാണെന്നും നേതൃത്വം പറയുന്നു.
വാര്‍ഡും ടി വി എം സ്ഥാനാര്‍ത്ഥികളും: 1. ബീമാപള്ളി ഈസ്റ്റ് - മാഹീന്‍കണ്ണ്, 2. ചാല - ഉഷ സതീഷ്, 3. കേശവദാസപുരം - വില്‍സണ്‍ ജോര്‍ജ്, 4. കണ്ണമ്മൂല - യമുന (ഗംഗ), 5. കിണവൂർ - ഷീജ വര്‍ഗീസ്, 6. കുടപ്പനക്കുന്ന്: അഡ്വ. പി. ഹരിഹരന്‍, 7. കുറവന്‍കോണം - എല്‍.വി. അജിത്കുമാര്‍, 8. പൂജപ്പുര - വിഷ്ണു എസ്. അമ്പാടി, 9. പുഞ്ചക്കരി - എല്‍. സത്യന്‍, 10. ശ്രീകണ്‌ഠേശ്വരം - അഡ്വ. പി.ആര്‍. ശ്രീലാല്‍, 11. തിരുമല - ലൈലാമ്മ ഉമ്മന്‍, 12. വഴുതക്കാട് - വി.എസ്. സുരേഷ് ബാബു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020 | TVM എന്നാൽ 'ട്രിവാൻഡ്രം വികസന മുന്നേറ്റം'; തിരുവനന്തപുരം കോർപറേഷനിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement