News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 17, 2020, 8:34 PM IST
ഒ. രാജഗോപാൽ
കോഴിക്കോട്: 1997ലാണ് ഐസ്ക്രീ പാര്‍ലര്‍ പെണ്‍വാണിഭക്കേസ് പുറത്തുവരുന്നത്. സിപിഎമ്മിലെയും മുസ്ലിംലീഗിലെ ഉന്നതരുടെ പേരുകള്‍ പലതും പുറത്തേക്ക് വന്ന കാലം. അതിലൊരാളാണ് മുന്‍ കോര്പറേഷന് മേയര്‍ ഒ രാജഗോപാല്‍. പെണ്‍വാണിഭക്കേസില്‍ ആരോപണവിധേനായതിനെത്തുടര്‍ന്ന് സിപിഐയില്‍ നിന്ന് പുറത്താക്കിവര്‍ഷങ്ങള്‍ക്ക് ശേഷം സിപിഎമ്മിലെത്തി.
Also Read-
തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലേക്ക് മത്സരിക്കാൻ കീഴാറ്റൂരിലെ വയൽക്കിളികളും23 വര്‍ഷങ്ങള്‍ക്ക് ഒ രാജഗോപാല്‍ കോഴിക്കോട് കോര്‍പറേഷനിലേക്ക് വീണ്ടും മത്സരിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി. പന്നിയങ്കര വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്ന ഒ രാജഗോപാല്‍ പന്നിയങ്കര സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമാണിപ്പോള്‍.
Also Read-
ആലപ്പുഴയിൽ വി.എസ് അച്യുതാനന്ദന്റെ മുൻ പഴ്സണൽ സ്റ്റാഫംഗം സി.പി.എം സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നു
മേയറായിരുന്ന സിപിഐയിലെ ഒ രാജഗോപാലും സിപിഎമ്മിലെ ടി പി ദാസനും ഐസ്ക്രീംപാര്‍ലര്‍ കേസില്‍ പ്രതികളായി. അറസ്റ്റിലായതോടെ സിപിഐയ്ക്കും സിപിഎമ്മിനും ഒരുപോലെ നാണക്കേടായി. ഒ രാജഗോപാലിനെ സിപിഐയില്‍ നിന്ന് പുറത്താക്കിയെങ്കിലും ടി പി ദാസന് സിപിഎമ്മില്‍ തുടര്‍ന്നു. എതിര്‍പ്പുകള്‍ക്കിടയില്‍ ഒ രാജഗോപാലും പിന്നീട് സിപിഎമ്മിലെത്തി. മൂന്നാം തവണയാണ് രാജഗോപാല്‍ അങ്കത്തിനിറങ്ങുന്നത്. വിജയപ്രതീക്ഷയേറെയുണ്ടെന്ന് ഒ രാജഗോപാല്‍ പറഞ്ഞു.
Also Read-
വോട്ടെല്ലാം സ്ഥാനാർത്ഥികൾക്കും തെറിയെല്ലാം അരുൺ ഗോപിക്കെന്നും ശ്രീജിത്ത് പണിക്കർ
രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തെ പ്രചാരണായുധമാക്കാനാവാത്ത അവസ്ഥയിലാണ് യുഡിഎഫ്. കാരണം ഐസ്ക്രീം കേസ് തന്നെ. പി കെ കുഞ്ഞാലിക്കുട്ടി ആരോപണവിധേയനായ കേസില്‍ യുഡിഎഫിന് ഒരക്ഷരം മിണ്ടാനാകുന്നില്ല. അതേസമയം രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വം ബിജെപിയുടെ പ്രചാരണായുധമാണ്. കളങ്കിതരായവരെയൊക്കെ സിപിഎം സ്ഥനാര്‍ഥികളാക്കിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു.
Also Read-
'രണ്ടില' മരവിച്ചു; ജോസഫിന് 'ചെണ്ട'യടിക്കാം; ജോസിന് 'ടേബിൾ ഫാനി'ന്റെ കാറ്റു കൊള്ളാം
1988ലും 94ലും കോഴിക്കോട് കോര്‍പറേഷനില്‍ സിപിഐ പ്രതിനിധിയായിരുന്നു ഒ രാജഗോപാല്‍. ഐസ്ക്രീ പാര്‍ലര്‍ കേസില്‍ പ്രതിയായതോടെ മേയര്‍ സ്ഥാനത്ത് നിന്നും പുറത്തായി.
സിപിഐയില്‍ നിന്ന് പുറത്തുപോയി നീണ്ട ആറ് വര്‍ഷത്തിന് ശേഷം സിപിഎമ്മിലെത്തി.പന്നിയങ്കര ലോക്കല്‍ കമ്മിറ്റിയംഗമാണിപ്പോള്‍. സിപിഎമ്മിലും സിപിഐയിലും രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തോട് അതൃപ്തിയുള്ളവരുണ്ടെന്നാണ് വിവരം.
കേരള രാഷ്രീയത്തെ കലുഷിതമാക്കിയ ഐസ്ക്രീം പാര്‍ലര്‍ കേസ് റജീനയുടെ വെളിപ്പെടുത്തലോടെയാണ് കൊടുങ്കാറ്റ് സൃഷ്ടിച്ചത്. കേസ് പിന്നീട് അട്ടിമറിച്ചെന്ന ആരോപണമുയര്‍ന്നു. കേസ് അട്ടിമറിക്കാന്‍ ജസ്റ്റിസ് നാരായണ പണിക്കർ, ജസ്റ്റിസ് തങ്കപ്പന് തുടങ്ങിയവരെ സ്വാധീനിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
രണ്ട് പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ നിന്നാണ് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് ഉയര്‍ന്നുവന്നത്. ഐസ്ക്രീം പാര്‍ലര്‍ ഉടമ ശ്രീദേവിയ്ക്ക് ഉന്നത രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധവും ഇതോടെ പുറത്തുവന്നു. ഒ രാജഗോപാൽ മേയർ ആയിരിക്കെ നടന്ന സംഭവത്തിൽ അദ്ദേഹത്തിൻ്റെ രാജി ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും നടന്നിരുന്നു.
Published by:
Rajesh V
First published:
November 17, 2020, 8:33 PM IST