TRENDING:

'കേരളത്തില്‍ ലൗ ജിഹാദിനെതിരെ സര്‍ക്കാര്‍ കണ്ണടച്ചു; പോലീസ് ഓഫീസറായിരിക്കെപോലും ദുരനുഭവമുണ്ടായി' ആര്‍ ശ്രീലേഖ

Last Updated:

'പോലീസ് ഓഫീസറായ തനിക്കുപോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ല. അന്ന് ഡിജിപി പോലും കൂടെ നിന്നില്ല. രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ ഡിജിപിക്ക് തന്റെ കൂടെ നില്‍ക്കാനാവൂ'

advertisement
തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും എന്നാൽ നിലവിലെ സർക്കാർ ഇതിന് നേരെ കണ്ണടയ്ക്കുകയാണെന്നും വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥിയും മുൻ പോലീസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ. അതിക്രൂരമായ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ പോലും സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു. ശാസ്തമംഗലത്ത് ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു ശ്രീലേഖയുടെ പ്രസംഗം.
ആർ ശ്രീലേഖ
ആർ ശ്രീലേഖ
advertisement

പരിപാടിക്കിടെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു ശ്രീലേഖയുടെ പ്രസ്താവന. ഒരു പോലീസ് ഓഫീസറായ തനിക്കുപോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ല. അന്ന് ഡിജിപി പോലും കൂടെ നിന്നില്ല. രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ ഡിജിപിക്ക് തന്റെ കൂടെ നില്‍ക്കാനാവൂ. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടില്‍ മന്ത്രി ഭാര്യയെ പൂട്ടിയിട്ടു. പോലീസിന്റെ പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ട് പോലും സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നും ശ്രീലേഖ പറഞ്ഞു.

advertisement

'ലവ് ജിഹാദ് പോലെയുള്ള അതിക്രൂരമായിട്ടുള്ള കുറ്റകൃത്യങ്ങൾ വരെ നടക്കുമ്പോൾ കണ്ണടയ്ക്കുന്ന സർക്കാർ. ദൈവവിശ്വാസമില്ലാത്ത ഒരു സർക്കാരും ദൈവവിശ്വാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത മന്ത്രിമാരും ഭരിക്കുന്ന ഒരു സർക്കാർ ആകുമ്പോൾ അവർ 100 ശതമാനവും സ്ത്രീകൾക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് യാതൊരു പ്രാധാന്യവും കൽപ്പിക്കാറില്ല. 2021ൽനിന്ന് 2026ൽ എത്തിനിൽക്കുമ്പോൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യം അഞ്ചിരട്ടി വർധിച്ചുവെന്നാണ് കണക്ക്. കേരളത്തിൽ അതിനു പ്രോത്സാഹനം നൽകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്ത്രീകൾക്കെതിരെ കുറ്റം നടത്തുന്നതു കൊണ്ടു കുഴപ്പമില്ല എന്നുള്ള മട്ടിൽ കരുതുന്ന ഒരു സമൂഹമുണ്ട് ഇവിടെ. അത് ഞാൻ പലപ്പോഴും കാണുന്ന കാര്യമാണ്'- ശ്രീലേഖ പറഞ്ഞു.

advertisement

ഇവിടെ രാഷ്ട്രീയത്തിനാണ് വില, അതില്‍ കവിഞ്ഞ ഒന്നുമില്ല എന്നുള്ള സ്ഥിതി വന്നിരിക്കുന്നതുകൊണ്ട് സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ട്. വട്ടിയൂര്‍ക്കാവിൽ എംഎല്‍എ ആയാല്‍ തന്റെ 33 വര്‍ഷത്തെ പ്രവൃത്തിപരിചയം കൊണ്ടും നിയമത്തിലുള്ള അറിവുകൊണ്ടും സ്ത്രീ സംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

കേരളത്തിലെ സ്ത്രീകൾക്ക് ഉന്നമനം കിട്ടണമെങ്കിൽ കേരളത്തിലെ സർക്കാർ മാറണം. കേരളത്തിൽ എൻഡിഎ ഭരണം വന്നാൽ മാത്രമേ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുകയുള്ളൂ എന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു. എൻഡിഎ അധികാരത്തിൽ വന്നാൽ അതിനനുസരിച്ച് നിയമങ്ങളും പോലീസും മാറുമെന്നും സമൂഹത്തിൽ നീതി നടപ്പിലാകുമെന്നും അവർ അവകാശപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Former DGP and NDA candidate for Vattiyoorkavu, R. Sreelekha, has sparked a major political debate by alleging that "Love Jihad" is active in Kerala and that the state government is deliberately ignoring it. Speaking at an event in Shasthamangalam, she criticized the LDF administration for its failure to protect women. Sreelekha claimed that heinous crimes like Love Jihad are happening in the state, but the government "shuts its eyes" toward them. She shared her own experience as a police officer, stating that even she did not receive support or justice when she faced harassment. She alleged that even the DGP cannot act without political clearance from the government.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തില്‍ ലൗ ജിഹാദിനെതിരെ സര്‍ക്കാര്‍ കണ്ണടച്ചു; പോലീസ് ഓഫീസറായിരിക്കെപോലും ദുരനുഭവമുണ്ടായി' ആര്‍ ശ്രീലേഖ
Open in App
Home
Video
Impact Shorts
Web Stories