TRENDING:

'ഇരട്ട വോട്ടിനായി 3000ത്തിലധികം ആളുകളെ സിപിഎം കേരളത്തിൽ എത്തിച്ചു'; ഉടുമ്പൻചോലയിലെ എൻഡിഎ സ്ഥാനാർഥി

Last Updated:

സ്ഥലത്ത് നേരിയതോതിൽ സംഘർഷം ഉടലെടുത്തതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിച്ചു വരികയാണെന്നും സംഘത്തെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉടുമ്പൻചോല: നിയമസഭ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് എതിരെ ഇരട്ടവോട്ട് ആരോപണവുമായി ഉടുമ്പൻചോലയിലെ എൻ ഡി എ സ്ഥാനാർഥിയായ സന്തോഷ് മാധവൻ. ഉടുമ്പൻചോലയിൽ ഇരട്ടവോട്ടിനായി തമിഴ്നാട്ടിൽ നിന്ന് മൂവായിരത്തിലധികം ആളുകളെ സി പി എം കേരളത്തിൽ എത്തിച്ചെന്നാണ് സന്തോഷ്
advertisement

ആരോപിക്കുന്നത്.

വോട്ട് ചെയ്യാനായി ആളുകളെ കാട്ടുപാത വഴിയാണ് കേരളത്തിലേക്ക് എത്തിച്ചത്. ഇരട്ടവോട്ട് തടഞ്ഞ ബി ജെ പി പ്രവർത്തകരെ സി പി എം നേതാവ് പൊലീസ് സ്റ്റേഷനിൽ വച്ച് ഭീഷണിപ്പെടുത്തിയെന്നും സന്തോഷ് മാധവൻ ആരോപിച്ചു. തമിഴ്നാട്ടിൽ നിന്ന് ആളുകളെ കേരളത്തിലേക്ക് എത്തിക്കാൻ ചില പൊലീസുകാരും

കൂട്ടു നിൽക്കുകയാണെന്നും ബി ജെ പി പ്രവർത്തകർ അറിയിച്ചു.

തിരുവനന്തപുരം കാട്ടായിക്കോണത്ത് CPM-BJP സംഘർഷം; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ശോഭ സുരേന്ദ്രന്‍

advertisement

എന്നാൽ, എൻ ഡി എ ഉയർത്തിയ ഇരട്ടവോട്ട് ആരോപണത്തിന് എതിരെ സി പി എം ഇടുക്കി ജില്ല സെക്രട്ടേറിയറ്റ് അംഗം പി എൻ വിജയൻ രംഗത്തെത്തി. എൻ ഡി എയുടെ ഇരട്ടവോട്ട് ആരോപണം

പരാജയഭീതി മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ പോകുന്ന തോട്ടം തൊഴിലാളികളെ ബി ജെ പിയും കോൺഗ്രസും ആക്രമിക്കുന്നു. ജനങ്ങളെ തടയാൻ ഇവർക്ക് എന്ത് അവകാശമെന്നും അതിനെ സി പി എം ചോദ്യം ചെയ്യുമെന്നും വിജയൻ വ്യക്തമാക്കി. ഇരട്ടവോട്ട് ഉണ്ടെങ്കിൽ പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ്

advertisement

കമ്മീഷനാണെന്നും വിജയൻ വ്യക്തമാക്കി.

അതേസമയം, ഇരട്ടവോട്ട് ആരോപണം ഉയർത്തി നെടുങ്കണ്ടത്ത് വോട്ട് ചെയ്യാൻ എത്തിയവരെ കോൺഗ്രസ് - ബി ജെ പി പ്രവർത്തകർ തടഞ്ഞുവച്ചു. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ കേരളത്തിൽ എത്തിയെന്ന് ആരോപിച്ചാണ് തടഞ്ഞുവച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ

നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വോട്ട്  രേഖപ്പെടുത്തിയ മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നാണ് നാട്ടുകാർ പറയുന്നത്.

Assembly Election 2021 | സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണു മരിച്ചവരുടെ എണ്ണം മൂന്നായി

advertisement

സ്ഥലത്ത് നേരിയതോതിൽ സംഘർഷം ഉടലെടുത്തതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിച്ചു വരികയാണെന്നും സംഘത്തെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ, തങ്ങൾ കേരളത്തിൽ എത്തിയത് ഒരു മരണാനന്തര ചടങ്ങിൽ

പങ്കെടുക്കാനാണെന്നാണ് പൊലീസ് ഭാഷ്യം.

നേരത്തെ തന്നെ, ഉടുമ്പൻചോല മണ്ഡലത്തിൽ കള്ളവോട്ട് വ്യാപകമായി നടക്കുന്നുവെന്ന് കാണിച്ച് കോൺഗ്രസും ബി ജെ പിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് കേന്ദ്രസേനയെ വിന്യസിച്ച് കമ്പംമേട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളിൽ കർശന നിരീക്ഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

advertisement

അതേസമയം, ഇതുവരെയും കള്ള വോട്ടിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി കറുപ്പസ്വാമി ആർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പറഞ്ഞു. ബി ജെ പി പ്രവർത്തകർ തടഞ്ഞത് ഉടുമ്പൻചോലയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയവരെ . ഇവരുടെ തിരിച്ചറിയൽരേഖ ഉൾപ്പെടെ പരിശോധിക്കുകയാണ്. അതിർത്തിയിലെ വനപാതയിൽ നിരീക്ഷണം ശക്തമാക്കിയതായും എസ് പി അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇരട്ട വോട്ടിനായി 3000ത്തിലധികം ആളുകളെ സിപിഎം കേരളത്തിൽ എത്തിച്ചു'; ഉടുമ്പൻചോലയിലെ എൻഡിഎ സ്ഥാനാർഥി
Open in App
Home
Video
Impact Shorts
Web Stories