Assembly Election 2021 | സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണു മരിച്ചവരുടെ എണ്ണം മൂന്നായി

Last Updated:

വോട്ടു ചെയ്യാനായി ക്യൂവിൽ നിൽക്കവെയാണ് മൂന്നു വോട്ടർമാർ കുഴഞ്ഞു വീണു മരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് പുരോഗമിക്കവെ, വോട്ട് ചെയ്യാനെത്തി കുഴഞ്ഞു വീണു മരിച്ചവരുടെ എണ്ണം മൂന്നായി. വോട്ടു ചെയ്യാനായി ക്യൂവിൽ നിൽക്കവെയാണ് മൂന്നു വോട്ടർമാർ കുഴഞ്ഞു വീണു മരിച്ചത്. ഏറ്റവും ഒടുവില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് പാലക്കാട് ജില്ലയിലാണ്. നെന്മാറ വിത്തിനശേരിയില്‍ വോട്ട് ചെയ്യാനെത്തിയ കാര്‍ത്യാനി (68) ആണ് മരിച്ചത്.
പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ എട്ടാം നമ്പര്‍ ബൂത്തായ വളളംകുളം സർക്കാർ യു. പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ ഗോപിനാഥ കുറിപ്പ് (65) ആണ് രാവിലെ മരിച്ചത്. കോട്ടയം എസ്. എച്ച്‌ മൗണ്ടിലെ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ നട്ടാശേരി സ്വദേശിനി അന്നമ്മ ദേവസ്യയാണ് മരിച്ച രണ്ടാമത്തെ വോട്ടര്‍.
അതിനിടെ കല്‍പ്പറ്റയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകൾ താമര ചിഹ്നത്തിന് പോകുന്നതായി പരാതി ഉയർന്നു. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54ാം നമ്പര്‍ ബൂത്തിലാണ് സംഭവം. പരാതിക്കാരായ മൂന്നു പേര്‍ കൈപ്പത്തി ചിഹ്നത്തിന് വോട്ടു ചെയ്തു. എന്നാല്‍ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചതെന്നാണ് പരാതി. സംഭവത്തില്‍ യുഡിഎഫ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. ഇതോടെ വോട്ടെടുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചു. പരിശോധനകൾക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വോട്ടിങ് പുനരാരംഭിച്ചു.
advertisement
തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം- ബിജെപി സംഘർഷം. നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ബിജുകുമാർ, ജ്യോതി, അനാമിക, അശ്വതി വിജയൻ എന്നിവർക്കാണ് പരിക്കേറ്റത്. ബിജെപിയുടെ ബൂത്ത് ഓഫീസും തകർത്തു. വിവരമറിഞ്ഞ് ശോഭാ സുരേന്ദ്രൻ അടക്കമുള്ളവർ സ്ഥലത്തെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രൻ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
advertisement
advertisement
ബൂത്ത് ഓഫീസിൽ പ്രവർത്തകർ ഇരിക്കെ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. കഴിഞ്ഞ നാല് ദിവസമായി പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ബോർഡുകൾ വ്യാപകമായി നശിപ്പിക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതിനെതിരെ നിരവധി തവണ പോലീസിന് പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ലെന്നും ശോഭാ സുരേന്ദ്രൻ പറയുന്നു. ഇന്നലെ രാത്രിയും ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് അക്രമം ആരംഭിച്ചപ്പോൾ തന്നെ സമീപത്തുള്ള പൊലീസിനെ അറിയിച്ചെങ്കിലും നടപടിയെടുക്കാൻ തയാറായില്ലെന്നും ഇവർ ആരോപിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണു മരിച്ചവരുടെ എണ്ണം മൂന്നായി
Next Article
advertisement
ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക സഹായം ലഭിച്ചെന്ന് പാക്ക് സംയുക്ത സേനാ മേധാവി അസിം മുനീർ 
ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക സഹായം ലഭിച്ചെന്ന് പാക്ക് സംയുക്ത സേനാ മേധാവി അസിം മുനീർ 
  • ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക ഇടപെടൽ പാകിസ്ഥാനെ സഹായിച്ചുവെന്ന് അസിം മുനീർ പ്രസ്താവിച്ചു.

  • അസിം മുനീറിന്റെ പ്രസംഗം എക്‌സിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി വൈറലായി.

  • ഇന്ത്യൻ വ്യോമസേന പാകിസ്ഥാനും പി‌ഒകെയിലുമുള്ള ഭീകര ക്യാമ്പുകൾ ആക്രമിച്ച് തകർത്തതായി റിപ്പോർട്ട്.

View All
advertisement