കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ ഗാന്ധി റോഡിലൂടെ നടന്നു വരുമ്പോഴാണ് കിക്ക് ബോക്സിങ് താരം കൂടിയായ നേഹക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. റെയിൽവേ ക്രോസിന് സമീപം നിൽക്കുകയായിരുന്ന മൂന്ന് യുവാക്കൾ പ്രകോപനപരമായി സംസാരിക്കുകയും കൈയിൽ പിടിച്ച് സ്കൂൾ ബാഗ് തട്ടിപ്പറിക്കുകയുമായിരുന്നു.
advertisement
കൈയിൽ പിടിച്ചയാളുടെ മൂക്കിനിട്ടായിരുന്നു നേഹയുടെ ആദ്യ കിക്ക്. കൂടെ ഉണ്ടായിരുന്നവരെയും നേഹ വെറുതെ വിട്ടില്ല. നേഹയുടെ കിക്കിൽ അവരും ഓടിപ്പോയി. പിന്നീട് രക്ഷിതാക്കളേയും അധ്യാപകരേയും വിവരം അറിയിച്ച ശേഷം നടക്കാവ് പൊലീസിൽ പരാതി നൽകി.
Also Read- സാക്ഷരതാ പ്രേരക്മാരുടെ കുടിശ്ശിക 11 കോടിയോളം; ആരു കാണും 1740 പേരുടെ ദുരിതപർവ്വം?
പാലത്ത് പുളിബസാർ ഊട്ടുകുളത്തിൽ ആശാരിക്കണ്ടിയിൽ ബിജുവിന്റെയും ദിവ്യയുടെയും ഏകമകളാണ് നേഹ. ഒരു വർഷമായി രതീഷ് കെൻപോയുടെ ശിക്ഷണത്തിൽ ബോക്സിങ് പരിശീലിക്കുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് നടക്കാവ് പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുത്തു.