മൂന്ന് കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്നാണ് ആദ്യം ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ചെറിയ രീതിയിലുള്ള ശ്വാസതടസ്സമുണ്ടതിനെ തുടര്‍ന്ന് ഐസിയുവിലാക്കുകയായിരുന്നു.
Also Read- കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍; കണ്ടത് കരിയിലക്കൂട്ടത്തിനിടയിൽ
ആരോഗ്യനില വഷളായതിനെ തുടർന്ന് കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.
advertisement
Also Read- പതിനഞ്ചുകാരൻ ഫ്ലാറ്റിന് മുകളിൽനിന്ന് വീണുമരിച്ചു; ദുരന്തം കോഴിക്കോട് പാലാഴിയിൽ
രാവിലെ ആറരയോടെയാണ് കുഞ്ഞിനെ കണ്ടതെന്ന് പ്രദേശവാസി പറഞ്ഞു. പൊക്കിള്‍കൊടിയോടെയുള്ള കുഞ്ഞായിരുന്നു. ഉറുമ്പരിക്കാനും തുടങ്ങിയിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പാരിപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.