കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍; കണ്ടത് കരിയിലക്കൂട്ടത്തിനിടയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ടുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഊഴായിക്കോട് ക്ഷേത്രത്തിന് സമീപം രണ്ടുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപമുള്ള വീട്ടുപറമ്പില്‍ കരിയില കൂട്ടത്തിനിടയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. മൂന്ന് കിലോ തൂക്കമുള്ള ആണ്‍കുഞ്ഞാണ്. കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കുഞ്ഞിന് ചെറിയ രീതിയിലുള്ള ശ്വാസതടസ്സമുണ്ടതിനെ തുടര്‍ന്ന് ഐസിയുവിലാക്കി. ആശങ്കപ്പെടാനുള്ള സാചര്യമില്ലെന്നും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് അധികൃതർ അറിയിച്ചു. രാവിലെ ആറരയോടെയാണ് കുഞ്ഞിനെ കണ്ടതെന്ന് പ്രദേശവാസി പറഞ്ഞു. പൊക്കിള്‍കൊടിയോടെയുള്ള കുഞ്ഞായിരുന്നു. ഉറുമ്പരിക്കാനും തുടങ്ങിയിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2021 12:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍; കണ്ടത് കരിയിലക്കൂട്ടത്തിനിടയിൽ