അന്വേഷണവിധേയമായാണ് ഡോക്ടറെ സസ്‌പെൻഡ് ചെയ്തത്. ഡോ.ബിന്ദു സുന്ദറിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി. വിശദമായ അന്വേഷണത്തിന് മുന്നോടിയായാണ് നടപടി. അന്വേഷണത്തിന് ശേഷം കൂടുതല്‍ കടുത്ത നടപടിയുണ്ടാകും. മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച മുതല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ പ്രതിഷേധം കനത്തിരുന്നു. ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. ആശുപത്രിയ്ക്ക് മുന്നിൽ കോൺഗ്രസ്, ബിജെപി, എസ് ഡി പി ഐ പ്രവർത്തകരും പ്രതിഷേധിച്ചു. പ്രതിഷേധത്തിന് പിന്നാലെ ഡോക്ടറെ സ്ഥലം മാറ്റിയിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടർ പണം ആവശ്യപ്പെട്ടെന്നും രണ്ട് തവണയായി പതിനായിരം രൂപ ഡോക്ടർ വാങ്ങിയെന്നും ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് സസ്പെൻഡ് ചെയ്തത്.
advertisement
കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. ഇനി ഒരു കുഞ്ഞിനും ഈ അവസ്ഥ ഉണ്ടാകരുതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും കുടുംബം വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കുടുംബം അറിയിച്ചു. കുഞ്ഞിന്റെ മരണത്തിൽ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു.
Summary: The Kerala Health Department has suspended Dr. Bindu Sundar following a massive public outcry over the death of a newborn baby at the Nedumangad District Hospital. The action comes after the infant’s family alleged both medical negligence and bribery against the doctor. The family alleged that the doctor demanded money before performing the surgery and reportedly accepted ₹10,000 in two installments.
