TRENDING:

Covid 19 | 'തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡിതര ചികിത്സകള്‍ മുടങ്ങിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം' സൂപ്രണ്ട്

Last Updated:

കോവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെ നിശ്ചയിച്ചതും അടിയന്തരമായി ചികിത്സ വേണ്ടാത്തതുമായ ശസ്ത്രക്രിയകള്‍ ഒഴികെ മറ്റെല്ലാ തരം ചികിത്സകളും കൃത്യമായി നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡിതര ചികിത്സകള്‍ മുടങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മ്മദ് അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെ നിശ്ചയിച്ചതും അടിയന്തരമായി ചികിത്സ വേണ്ടാത്തതുമായ ശസ്ത്രക്രിയകള്‍ ഒഴികെ മറ്റെല്ലാ തരം ചികിത്സകളും കൃത്യമായി നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയ ഹൃദയസംബന്ധമായ ചികിത്സകള്‍ക്കും കാന്‍സര്‍ ചികിത്സ, പക്ഷാഘാതം, അസ്ഥിരോഗവിഭാഗത്തിലെ ചികിത്സകള്‍ തുടങ്ങിയവയ്ക്കും ഒരു മുടക്കവും വന്നിട്ടില്ല. അത്യാഹിതവിഭാഗവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഒപികള്‍ കോവിഡിന്റെ സാഹചര്യത്തില്‍ നിയന്ത്രിതമായെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഒപിയിലെത്താന്‍ കഴിയാത്തവര്‍ ഓണ്‍ലൈന്‍ ചികിത്സാസംവിധാനമായ ഇ സഞ്ജീവനിയെയും ആശ്രയിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് പറഞ്ഞു.

Also Read-Rain Alert | സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; കടല്‍ക്ഷോഭത്തിന് സാധ്യത

കോവിഡിതര രോഗങ്ങള്‍ക്കുള്ള ചികിത്സ മുടങ്ങിയെന്ന വാര്‍ത്ത പൂര്‍ണമായും തെറ്റിദ്ധാരണാജനകമാണ്. ഇത്തരം വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതി മനസിലാക്കാതെ രോഗികള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സ മുടക്കരുതെന്നും അദ്ദേഹം പറഞ്ഞു.

advertisement

അതേസമയം രാജ്യത്ത് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസകരമായി മാറുന്നുണ്ട്. 71 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ നിരക്കാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4.25 ശതമാനമാണ് രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 31 ദിവസമായി പുതിയ രോഗബാധിതരേക്കാള്‍ മുകളിലാണ് രോഗമുക്തരുടെ എണ്ണം. രോഗമുക്തി നിരക്ക് 95.26 ശതമാനമായി ഉയര്‍ന്നു.

advertisement

Also Read-First Bell 2.0 | ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയൽ ഒരാഴ്ച നീട്ടി; മുഴുവൻ കുട്ടികൾക്കും ക്ലാസ് ലഭിക്കുന്നെന്ന് ഉറപ്പാക്കും

ഇതുവരെ രോഗം ബാധിച്ചവരില്‍ ഏറ്റവും കുടുതല്‍ മഹാരാഷ്ട്ര, കര്‍ണാടകം, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 5,805,565 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. കര്‍ണാടകയില്‍ 26,35,122 പേര്‍ക്കും, കേരളത്തില്‍ 2,584,853 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 2,172,751 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 1,738,990 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യത്ത് ഇതുവരെ 2,94,39,989 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 3,70,407 ആയി. ഇതുവരെ 2,80,43,446 പേരാണ് രോഗമുക്തരായത്. ഇന്നലെ 3303 പേരാണ് രോഗബാധിതരായി മരിച്ചത്. 1,32,062 പേര്‍ രോഗമുക്തരായി. രാജ്യത്ത് നിലവില്‍ 10,26,159 പേരാണ് ചികിത്സയിലുള്ളത്. സജീവ കേസുകളില്‍ 54,532 രോഗികളുടെ കുറവാണുണ്ടായത്. 20 ദിവസമായി പത്തില്‍ താഴെയാണ് ടിപിആര്‍. പ്രതിവാര ടിപിആര്‍ 4.74 ശതമാനമായി കുറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Covid 19 | 'തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡിതര ചികിത്സകള്‍ മുടങ്ങിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം' സൂപ്രണ്ട്
Open in App
Home
Video
Impact Shorts
Web Stories