First Bell 2.0 | ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയൽ ഒരാഴ്ച നീട്ടി; മുഴുവൻ കുട്ടികൾക്കും ക്ലാസ് ലഭിക്കുന്നെന്ന് ഉറപ്പാക്കും

Last Updated:

പ്ലസ് ടു ക്ലാസുകള്‍ നേരത്തെ പ്രഖ്യാപിച്ചപോലെ ജൂണ്‍ 7 മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ അതേ ക്രമത്തില്‍ ജൂണ്‍ 14 മുതല്‍ 18 വരെ കൈറ്റ് വിക്ടേഴ്സില്‍ പുനഃസംപ്രേഷണം ചെയ്യും.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സജീവമാക്കി മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് ലഭിക്കുന്നു എന്നുറപ്പുവരുത്താനാണ് ട്രയല്‍ സംപ്രേഷണം ഒരാഴ്ചകൂടി നീട്ടിയതെന്നാണ് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചിരിക്കുന്നത്.
ഇതോടെ പ്രീ പ്രൈമറി  മുതല്‍ പത്തുവരെ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തതിന്റെ പുനഃസംപ്രേഷണമായിരിക്കും ജൂണ്‍ 14 മുതല്‍ 18 വരെ (തിങ്കള്‍ മുതല്‍ വെള്ളി വരെ). ജൂൺ 21 മുതൽ ആകും ഇനി ഇവർക്കായി പുതിയ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുക.
പ്ലസ് ടു ക്ലാസുകള്‍ നേരത്തെ പ്രഖ്യാപിച്ചപോലെ ജൂണ്‍ 7 മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ അതേ ക്രമത്തില്‍ ജൂണ്‍ 14 മുതല്‍ 18 വരെ കൈറ്റ് വിക്ടേഴ്സില്‍ പുനഃസംപ്രേഷണം ചെയ്യും. ഇതിന് പുറമെ ഈ ആഴ്ച കലാ-കായിക-മാനസികാരോഗ്യ ക്ലാസുകളും വിദഗ്ധരുടെ സന്ദേശങ്ങളും സംപ്രേഷണം ചെയ്യുമെന്നും അൻവർ സാദത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
advertisement
ക്ലാസുകളും സമയക്രമവും തുടർച്ചയായി  www.firstbell.kite.kerala.gov.in  പോർട്ടലിൽ ലഭ്യമാക്കും.
നേരത്തെ പ്ലസ് വണ്‍ പരീക്ഷ പൂ‍ർത്തിയാകാതെ പ്ലസ് ടു ക്ലാസുകള്‍ ആരംഭിച്ചത് സംബന്ധിച്ച് വിദ്യാർഥികൾ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ പ്ലസ് വണ്‍ പൊതു പരീക്ഷക്ക് ഒരു മാസം മുമ്പ്  ഈ ക്ലാസുകള്‍ നിർത്തുമെന്നായിരുന്നു അൻവര്‍ സാദത്ത് പ്രതികരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ വർഷം പൊതുപരീക്ഷ എഴുതിയ പത്താം ക്ലാസിലെയും പ്ലസ് ടുവിലേയും കുട്ടികള്‍ക്ക് നല്‍കിയപോലെ പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷന്‍ ക്ലാസുകളും സംശയ നിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍-പരിപാടികളുമായിരിക്കും ഈ കുട്ടികള്‍ക്കായി കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുക.
advertisement
പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്പ് ആരംഭിക്കുന്ന റിവിഷന്‍ ക്ലാസുകളും പരീക്ഷാ കാലയളവും കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും തുടർന്ന് പ്ലസ് ടു ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക എന്നും വിശദീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം മുതലാണ് സംസ്ഥാനത്തെ പ്ലസ് ടു വിദ്യാർഥികൾക്കായി ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചത്.രാവിലെ 8. 30 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 6 മണി വരെയുമാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. കൈറ്റ് വിക്ടേഴ്സ് ആപ്പിലൂടെയും ക്ലാസ്സുകൾ കാണാൻ സാധിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
First Bell 2.0 | ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയൽ ഒരാഴ്ച നീട്ടി; മുഴുവൻ കുട്ടികൾക്കും ക്ലാസ് ലഭിക്കുന്നെന്ന് ഉറപ്പാക്കും
Next Article
advertisement
പെണ്‍കുട്ടിയെയും സുഹൃത്തിനെയും വീഡിയോകാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയ DYFI പ്രാദേശിക നേതാവ് അറസ്റ്റില്‍
പെണ്‍കുട്ടിയെയും സുഹൃത്തിനെയും വീഡിയോകാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയ DYFI പ്രാദേശിക നേതാവ് അറസ്റ്റില്‍
  • DYFI leader Manesh threatened a student and her friend, extorting gold and money.

  • മനേഷ് സദാചാര ഗുണ്ട ചമഞ്ഞു, മൊബൈൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.

  • മനേഷിനെ ആക്രമിച്ച കേസിൽ 10 പേർക്കെതിരെയും ശാസ്താംകോട്ട പോലീസ് കേസെടുത്തിട്ടുണ്ട്.

View All
advertisement