TRENDING:

നെയ്യാറ്റിന്‍കര കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം; നെയ്യാറ്റിന്‍കരയിലെ സനല്‍കുമാറിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംഭവത്തില്‍ ഡിജിപിക്ക് തിരുവനന്തപുരം റൂറല്‍ എസ്പി റിപ്പോര്‍ട്ട് കൈമാറി. സനനല്‍ കുമാര്‍ കൊലപാതകത്തിലെ പ്രതി ഉന്നത ഉദ്യോഗസ്ഥനായതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണ് ഉചിതമെന്നാണ് ശുപാര്‍ശ. ഡിവൈഎസ്പി ബി ഹരികുമാറിനോട് 24 മണിക്കൂറിനകം കീഴടങ്ങാന്‍ നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്.
advertisement

സംഭവത്തില്‍ ഡിവൈഎസ്പിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഹരികുമാറിന്റെ പാസ്‌പോര്‍ട്ടും കണ്ടുകെട്ടും. തിങ്കളാഴ്ച രാത്രി 11 മണിയോടെ നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവിലാണ് കൊടങ്ങാവിള കാവുവിള വീട്ടില്‍ സനല്‍ (32) മരിച്ചത്. ഡിവൈ.എസ്.പി ഹരികുമാര്‍ ജുവലറി ഉടമയായ കൊടങ്ങാവിള സ്വദേശി ബിനുവിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം.

നെയ്യാറ്റിൻകര DySP ബി. ഹരികുമാറിനെ സസ്പെൻഡ് ചെയ്തു; ഗൗരവത്തോടെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

സമീപത്തെ ഒരു വീടിന് മുന്നില്‍ മറ്റ് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധം കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് ഡിവൈ.എസ്.പി പോയത്. കുറച്ച് കഴിഞ്ഞ് തിരിച്ചെത്തിയ ഡിവൈ.എസ്.പിയും സമീപവാസിയായ സനലും തമ്മില്‍ ഇത് സംബന്ധിച്ച് വാക്ക് തര്‍ക്കമുണ്ടായി. മഫ്തിയിലായതിനാല്‍ ഡിവൈ.എസ്.പിയെ തിരിച്ചറിയാന്‍ സനലിന് കഴിഞ്ഞില്ല. തര്‍ക്കത്തിനിടെ ഡിവൈ.എസ്.പി ഹരികുമാര്‍ സനലിനെ റോഡിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. റോഡിലേക്ക് വീണ സനലിനെ മറ്റൊരു കാര്‍ ഇടിച്ച് തെറിപ്പിച്ചു.

advertisement

DySPക്കെതിരെ കൊലക്കുറ്റം ചുമത്തി, സസ്പെൻഡ് ചെയ്യും; പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

ഗുരുതരമായി പരിക്കേറ്റ സനലിനെ നെയ്യാറ്റിന്‍കര പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ ഡിവൈഎസ്പിയെ സുഹൃത്ത് ബിനു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ഡിവൈഎസ്പിയുടെ കാറും മാറ്റി. പരിക്കേറ്റ യുവാവിനെ ഡിവൈ.എസ്.പി ആശുപത്രിയിലെത്തിച്ചില്ലെന്നും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും നാട്ടുകാര്‍ കഴിഞ്ഞദിവസം ദേശീയ പാത ഉപരോധിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെയ്യാറ്റിന്‍കര കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും