TRENDING:

സനലിനെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ച; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കത്തിനിടെ ഡിവൈ.എസ്.പി റോഡിലേക്ക് പിടിച്ചുതള്ളിയതിനെ തുടർന്ന് വാഹനമിടിച്ചു മരിച്ച സനലിനെ ആശുപത്രിയിലെത്തിക്കാതെ ആംബുലൻസ് വഴിതിരിച്ചു വിട്ട സംഭവത്തിൽ രണ്ട് പൊലീസുകാർ‌ക്ക് സസ്പെൻഷൻ.
advertisement

മെഡിക്കൽ കോളജിലേക്കല്ല, സനലിനെ ആദ്യം കൊണ്ടുപോയത് സ്റ്റേഷനിലേക്ക്

സി.പി.ഒമാരായ സജീഷ് കുമാർ, ഷിബു എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. ഉന്നതര്‍ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കമെന്ന് ഐ.ജി മനോജ് എബ്രഹാം അറിയിച്ചു.

DySP തമിഴ്‌നാട്ടിൽ ? സഹായിച്ചത് പോലീസ് നേതാക്കൾ

സംഭവം അന്വേഷിച്ച് ഇന്നുതന്നെ റിപ്പോർട്ട് നൽകണമെന്നു സ്പെഷൽ ബ്രാഞ്ചിന് ഐജി നിർദേശം നൽകിയിരുന്നു. ആംബുലൻസുമായി പൊലീസ് സ്റ്റേഷനിൽ കയറിയെങ്കിൽ അതു ഗുരുതര വീഴചയാണെന്നു പറഞ്ഞ ഐജി, വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി വരുമെന്നും അറിയിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സനലിനെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ച; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ